عَنْ أَبِي عَبْسٍ عَبْدُ الرَّحْمَنِ بْنِ جَبْرٍ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَا اغْبَرَّتْ قَدَمَا عَبْدٍ فِي سَبِيلِ اللَّهِ فَتَمَسَّهُ النَّارُ».

[صحيح] - [رواه البخاري] - [صحيح البخاري: 2811]
المزيــد ...

അബൂ അബ്സ് അബ്ദു റഹ്മാൻ ബ്നു ജബ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവിൻ്റെ മാർഗത്തിൽ കാലുകളിൽ മണ്ണു പുരണ്ട ഒരാളെയും നരകം സ്പർശിക്കുകയില്ല."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 2811]

വിശദീകരണം

അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിന് വേണ്ടി കാലിൽ മണ്ണു പുരണ്ട ഒരാളെയും നരകം സ്പർശിക്കുകയില്ല എന്ന് നബി -ﷺ- സന്തോഷവാർത്ത അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർക്ക് നരകമോചനമുണ്ട് എന്ന സന്തോഷവാർത്ത നൽകുന്നു ഈ ഹദീഥ്.
  2. ശരീരത്തിൽ മുഴുവൻ മണ്ണു പുരളാമെങ്കിലും കാലുകൾ പ്രത്യേകം നബി -ﷺ- എടുത്തു പറഞ്ഞു. കാരണം അക്കാലഘട്ടത്തിൽ യുദ്ധം ചെയ്യുന്ന ഭൂരിപക്ഷം പടയാളികളും കാൽനടക്കാരായിരുന്നു. അതിനാൽ കാലുകളിൽ അനിവാര്യമായും മണ്ണു പുരളുക തന്നെ ചെയ്യുമായിരുന്നു.
  3. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "കേവലം കാലിൽ മണ്ണു പുരളുന്നത് വരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന കാര്യമാണെങ്കിൽ തൻ്റെ കഴിവിൻ്റെ പരമാവധി പരിശ്രമിക്കുകയും സാധ്യമായതെല്ലാം അല്ലാഹുവിൻ്റെ മാർഗത്തിൽ നൽകുകയും ചെയ്തവൻ്റെ അവസ്ഥ എന്തായിരിക്കും?!"
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (46)
കൂടുതൽ