عن أبي بَكرة رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول:
«إِذَا الْتَقَى الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِي النَّارِ»، فَقُلْتُ: يَا رَسُولَ اللهِ هَذَا الْقَاتِلُ، فَمَا بَالُ الْمَقْتُولِ؟ قَالَ: «إِنَّهُ كَانَ حَرِيصًا عَلَى قَتْلِ صَاحِبِهِ».
[صحيح] - [متفق عليه] - [صحيح البخاري: 31]
المزيــد ...
അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
"രണ്ട് മുസ്‌ലിംകൾ തങ്ങളുടെ വാളുകളുമായി ഏറ്റുമുട്ടിയാൽ കൊലപാതകിയും കൊല്ലപ്പെട്ടവനും നരകത്തിലാകുന്നു. ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! കൊലപാതകിയുടെ കാര്യം ശരി; എന്നാൽ കൊല്ലപ്പെട്ടവൻ്റെ കാര്യമെന്താണ്?!" നബി ﷺ പറഞ്ഞു: "മറുവശത്തുള്ളവനെ വധിക്കാൻ പരിശ്രമിക്കുന്നവൻ തന്നെയായിരുന്നു അവനും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 31]
രണ്ട് മുസ്‌ലിംകൾ തങ്ങളുടെ ആയുധങ്ങളുമായി നേർക്കുനേർ വരികയും, അപരനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഏറ്റുമുട്ടുകയും ചെയ്താൽ രണ്ടു പേരും നരകത്തിലായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. കൊലപാതകി തൻ്റെ കൊലപാതകം കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്. എന്നാൽ കൊല്ലപ്പെട്ടവൻ എങ്ങനെയാണ് നരകത്തിൽ പ്രവേശിക്കുന്നത് എന്ന കാര്യത്തിൽ സ്വഹാബികളിൽ ചിലർക്ക് സംശയമുണ്ടായി. അപരനെ വധിക്കാനുള്ള പരിശ്രമത്തിൽ തന്നെയായിരുന്നു അവനും എന്നതാണ് അതിൻ്റെ കാരണം എന്ന് നബി ﷺ പഠിപ്പിക്കുന്നു. മുന്നിലുള്ളവനെ വധിക്കാൻ സാധിക്കുന്നതിന് മുൻപ് അവൻ വധിക്കപ്പെട്ടു എന്ന് മാത്രം.