عَنْ أَبِي سَعِيدٍ الخُدْرِيِّ رضي الله عنه قَالَ:
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَشَدَّ حَيَاءً مِنَ العَذْرَاءِ فِي خِدْرِهَا، فَإِذَا رَأَى شَيْئًا يَكْرَهُهُ عَرَفْنَاهُ فِي وَجْهِهِ.
[صحيح] - [متفق عليه] - [صحيح البخاري: 6102]
المزيــد ...
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം:
തൻ്റെ മുറിയിലിരിക്കുന്ന കന്യകയേക്കാൾ കടുത്ത ലജ്ജയുള്ളവരായിരുന്നു നബി -ﷺ-. അവിടുത്തേക്ക് അനിഷ്ടകരമായ എന്തൊരു കാര്യം കണ്ടാലും അത് അവിടുത്തെ മുഖത്ത് നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6102]
വിവാഹം കഴിക്കുകയോ പുരുഷന്മാരുമായി ഇടപഴകുകയോ ചെയ്തിട്ടില്ലാത്ത, തൻ്റെ വീട്ടിൽ തന്നെ കഴിയുന്ന കന്യകയായ ഒരു പെൺകുട്ടിയേക്കാൾ കടുത്ത ലജ്ജയുള്ളവരായിരുന്നു അല്ലാഹുവിൻ്റെ റസൂൽ -ﷺ- എന്ന് അബൂ സഈദ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുത്തെ കടുത്ത ലജ്ജ കാരണത്താൽ എന്തെങ്കിലും അനിഷ്ടകരമായ കാര്യം കണ്ടുകഴിഞ്ഞാൽ നബി -ﷺ- അതേക്കുറിച്ച് സംസാരിക്കുമായിരുന്നില്ല. മറിച്ച് നബിയുടെ മുഖത്ത് അത് പ്രകടമാകുമായിരുന്നു. സ്വഹാബികൾക്ക് അവിടുത്തെ അനിഷ്ടം മുഖത്ത് നിന്ന് വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു.