عَنْ أَنَسٍ رضي الله عنه قَألَ:
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الخَلاَءَ قَالَ: «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ».
[صحيح] - [متفق عليه] - [صحيح البخاري: 142]
المزيــد ...
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 142]
നബി -ﷺ- പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ഉദ്ദേശിച്ചു കൊണ്ട് ഒരു സ്ഥലത്തേക്ക് പ്രവേശിക്കുകയാണെങ്കിൽ ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും തന്നെ രക്ഷിക്കാനായി അല്ലാഹുവിനോട് രക്ഷ തേടുകയും, അവനിൽ അഭയം തേടുകയും ചെയ്യുമായിരുന്നു. ഹദീഥിൽ വന്ന ഖുബ്ഥ്, ഖബാഇഥ് എന്നീ പദങ്ങളുടെ ഉദ്ദേശ്യം എല്ലാ മ്ലേഛവൃത്തികളും മാലിന്യങ്ങളുമാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.