عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنه قَالَ:
إِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى أَنْ يُسْتَنْجَى بِرَوْثٍ أَوْ عَظْمٍ، وَقَالَ: «إِنَّهُمَا لَا تُطَهِّرَانِ».
[صحيح] - [رواه الدارقطني] - [سنن الدارقطني: 152]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ചാണകം കൊണ്ടോ എല്ല് കൊണ്ടോ ഇസ്തിൻജാഅ് (മലമൂത്ര വിസർജ്ജനം ശുചീകരിക്കുന്നത്) ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "അവ രണ്ടും ശുദ്ധീകരിക്കുകയില്ല."
[സ്വഹീഹ്] - [ദാറഖുത്നി ഉദ്ധരിച്ചത്] - [سنن الدارقطني - 152]
മലമൂത്ര വിസർജനത്തിന് ശേഷം മൃഗങ്ങളുടെ എല്ലുകൾ കൊണ്ടോ ഉണങ്ങിയ ചാണകം കൊണ്ടോ ശുദ്ധീകരണം (ഇസ്തിൻജാഅ്) നടത്തുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "അവ രണ്ടും നജസ് നീക്കം ചെയ്യുകയില്ല. അതിനാൽ അവകൊണ്ട് ശുദ്ധീകരണം സാധ്യമല്ല."