عَنْ أَبِي قَتَادَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا يُمْسِكَنَّ أَحَدُكُمْ ذَكَرَهُ بِيَمِينِهِ وَهُوَ يَبُولُ، وَلَا يَتَمَسَّحْ مِنَ الْخَلَاءِ بِيَمِينِهِ، وَلَا يَتَنَفَّسْ فِي الْإِنَاءِ».
[صحيح] - [متفق عليه] - [صحيح مسلم: 267]
المزيــد ...
അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളിലൊരാളും മൂത്രമൊഴിക്കുമ്പോൾ തൻ്റെ ഗുഹ്യസ്ഥാനം വലതുകൈ കൊണ്ട് പിടിക്കരുത്. വിസർജ്യം തൻ്റെ വലതു കൈ കൊണ്ട് തുടച്ചു നീക്കുകയുമരുത്. പാത്രത്തിൽ ശ്വാസം വിടുകയും ചെയ്യരുത്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 267]
ഈ ഹദീഥിൽ ചില മര്യാദകളാണ് നബി -ﷺ- വിവരിക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ വലതു കൈ കൊണ്ട് ഗുഹ്യസ്ഥാനം പിടിക്കരുത് എന്ന വിലക്കാണ് ആദ്യത്തേത്. മൂത്രമോ മലമോ വൃത്തിയാക്കുമ്പോൾ വലതു കൈ കൊണ്ട് നീക്കരുത് എന്ന വിലക്കാണ് അടുത്തത്; കാരണം വലതു ഭാഗം മാന്യമായ കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതോടൊപ്പം കുടിക്കുന്ന പാത്രത്തിലേക്ക് ശ്വാസം വിടുന്നതും നബി -ﷺ- വിലക്കുന്നു.