عَنِ البَرَاءِ بْنِ عَازِبٍ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«المُسْلِمُ إِذَا سُئِلَ فِي القَبْرِ: يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ»، فَذَلِكَ قَوْلُهُ: {يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالقَوْلِ الثَّابِتِ فِي الحَيَاةِ الدُّنْيَا وَفِي الآخِرَةِ} [إبراهيم: 27].
[صحيح] - [متفق عليه] - [صحيح البخاري: 4699]
المزيــد ...
ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരു മുസ്‌ലിം അവൻ്റെ ഖബ്റിൽ ചോദ്യം ചെയ്യപ്പെട്ടാൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന കാര്യം സാക്ഷ്യം വഹിക്കുന്നതാണ്.
അല്ലാഹു ഖുർആനിൽ ഇപ്രകാരം പറഞ്ഞതിൻ്റെ താൽപര്യം അതാണ്. "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരെ അല്ലാഹു സ്ഥൈര്യമുള്ള വചനം കൊണ്ട് ഉറപ്പിച്ചു നിർത്തുന്നതാണ്; ഇഹലോകജീവിതത്തിലും പാരത്രിക ജീവിതത്തിലും." (ഇബ്രാഹീം: 27)
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4699]
മുഅ്മിനായ ഓരോ വ്യക്തിയും ഖബ്റിൽ ചോദ്യം ചെയ്യപ്പെടുന്നതാണ്. ഈ ദൗത്യം ഏൽപ്പിക്കപ്പെട്ട രണ്ട് മലക്കുകൾ അവനോട് ഖബ്റിൽ ചോദ്യങ്ങൾ ചോദിക്കും. ഈ രണ്ട് മലക്കുകളുടെ പേരുകൾ മുൻകർ, നകീർ എന്നാണെന്ന് മറ്റനേകം ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ സന്ദർഭത്തിൽ മുഅ്മിനായ മനുഷ്യൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 'സുസ്ഥിരമായ വാക്ക്' എന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു വിശേഷിപ്പിച്ചത് ഇതിനെ കുറിച്ചാണെന്ന് നബി -ﷺ- ഓർമപ്പെടുത്തുകയും ചെയ്തു. ''ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്ക് കൊണ്ട് അല്ലാഹു ഈമാനുള്ളവരെ ഉറപ്പിച്ചു നിറുത്തുന്നതാണ്.'' (ഇബ്റാഹീം: 27)