عَنِ ابْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لاَ إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَيُقِيمُوا الصَّلاَةَ، وَيُؤْتُوا الزَّكَاةَ، فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إِلَّا بِحَقِّ الإِسْلاَمِ، وَحِسَابُهُمْ عَلَى اللَّهِ».
[صحيح] - [متفق عليه] - [صحيح البخاري: 25]
المزيــد ...
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും, നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അക്കാര്യം അവർ പ്രവർത്തിച്ചാൽ അവരുടെ രക്തവും സമ്പാദ്യവും എന്നിൽ നിന്ന് അവർ സുരക്ഷിതമാക്കിയിരിക്കുന്നു. ഇസ്‌ലാമിന്റെ അവകാശം ഒഴിച്ചുള്ള കാര്യങ്ങളിലാണിത്. അവരുടെ വിചാരണ അല്ലാഹുവിങ്കലായിരിക്കും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 25]
ബഹുദൈവാരാധകർ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും അവന് യാതൊരു പങ്കാളിയുമില്ല എന്നതും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള പ്രവാചകനാണ് എന്നതും സാക്ഷ്യം വഹിക്കുകയും, അതിൻ്റെ തേട്ടമനുസരിച്ച് ജീവിച്ചു കൊണ്ട് അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിലനിർത്തുകയും, അർഹതപ്പെട്ടവർക്ക് സകാത്ത് നൽകുകയും ചെയ്യുന്നത് വരെ അവരോട് യുദ്ധം ചെയ്യാൻ അല്ലാഹു തന്നോട് കൽപ്പിച്ചിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. ഈ പറയപ്പെട്ട കാര്യങ്ങൾ അവർ പ്രാവർത്തികമാക്കിയാൽ അതോടെ ഇസ്‌ലാം അവരുടെ ജീവനും സമ്പത്തിനും സംരക്ഷണം നൽകുന്നതാണ്. അതോടെ അവരെ വധിക്കുക എന്നത് നിഷിദ്ധമാകുന്നതാണ്; എന്നാൽ ഇസ്‌ലാമിക ശിക്ഷാനിയമ പ്രകാരം വധശിക്ഷക്ക് അർഹമായ എന്തെങ്കിലും കുറ്റകൃത്യങ്ങളോ അതിക്രമങ്ങളോ അവർ പ്രവർത്തിച്ചാൽ ഇസ്‌ലാമിക വിധിവിലക്കുകളുടെ ഭാഗമായി പ്രസ്തുത ശിക്ഷാവിധി നടപ്പിലാക്കപ്പെടുന്നതാണ്. പരലോകത്ത് അവരുടെ വിചാരണ അല്ലാഹുവിങ്കലാണ്, കാരണം അവനാണല്ലോ അവരുടെ രഹസ്യങ്ങളെ കുറിച്ച് അറിവുള്ളവൻ.