عَنْ وَحْشِيِّ بْنِ حَرْبٍ رَضيَ اللهُ عنه:
أَنَّهُمْ قَالُوا: يَا رَسُولَ اللَّهِ، إِنَّا نَأْكُلُ وَلَا نَشْبَعُ، قَالَ: «فَلَعَلَّكُمْ تَأْكُلُونَ مُتَفَرِّقِينَ؟» قَالُوا: نَعَمْ. قَالَ: «فَاجْتَمِعُوا عَلَى طَعَامِكُمْ، وَاذْكُرُوا اسْمَ اللَّهِ عَلَيْهِ، يُبَارَكْ لَكُمْ فِيهِ».
[حسن] - [رواه أبو داود وابن ماجه وأحمد] - [سنن ابن ماجه: 3764]
المزيــد ...
വഹ്ശിയ്യ് ബ്നു ഹർബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
സ്വഹാബികളിൽ ചിലർ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നെങ്കിലും ഞങ്ങളുടെ വിശപ്പ് കെടുന്നില്ല. നബി -ﷺ- ചോദിച്ചു: "നിങ്ങൾ ചിലപ്പോൾ വെവ്വേറെയിരുന്നു കൊണ്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക; നിങ്ങളുടെ ഭക്ഷണത്തിൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്."
[ഹസൻ] - [رواه أبو داود وابن ماجه وأحمد] - [سنن ابن ماجه - 3764]
സ്വഹാബികളിൽ ചിലർ നബി -ﷺ- യോട് ഒരിക്കൽ പറഞ്ഞു: "ഞങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ വിശപ്പ് അടങ്ങുന്നതായി അനുഭവപ്പെടുന്നില്ല."
അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "നിങ്ങൾ ഭക്ഷണത്തിൻ്റെ വേളയിൽ വേറിട്ടിരിക്കുന്നുണ്ടായിരിക്കാം; ഓരോരുത്തരും ഒറ്റക്കൊറ്റക്കായിരിക്കും ഭക്ഷിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, വെവ്വേറെ ഇരുന്നു കൊണ്ട് ഭക്ഷിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ നിങ്ങൾ ബിസ്മില്ലാഹ് എന്ന് പറഞ്ഞു കൊണ്ട് അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങൾക്ക് ഭക്ഷണത്തിൽ അനുഗ്രഹം നൽകപ്പെടുന്നതും നിങ്ങളുടെ വിശപ്പ് കെടുന്നതുമാണ്."