عَنْ أَنَسٍ رضي الله عنه قَالَ:
جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللهِ، مَا تَرَكْتُ حَاجَّةً وَلَا دَاجَّةً إِلَّا قَدْ أَتَيْتُ، قَالَ: «أَلَيْسَ تَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ؟» ثَلَاثَ مَرَّاتٍ. قَالَ: نَعَمْ، قَالَ: «فَإِنَّ ذَلِكَ يَأْتِي عَلَى ذَلِكَ».
[صحيح] - [رواه أبو يعلى والطبراني والضياء المقدسي] - [الأحاديث المختارة للضياء المقدسي: 1773]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! വലുതോ ചെറുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ വിട്ടിട്ടില്ല." നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?" മൂന്ന് തവണ അവിടുന്ന് അക്കാര്യം പറഞ്ഞു. അയാൾ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അത് മറ്റുള്ളതിനെ ഇല്ലാതെയാക്കുന്നതാണ്."
[സ്വഹീഹ്] - - [الأحاديث المختارة للضياء المقدسي - 1773]
നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ എല്ലാ തിന്മകളും തെറ്റുകളും പ്രവർത്തിച്ചിട്ടുണ്ട്. ചെറുതോ വലുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ ഉപേക്ഷിച്ചിട്ടില്ല. അതിനാൽ എനിക്ക് പൊറുത്തു നൽകപ്പെടുമോ?!" നബി -ﷺ- അയാളോട് ചോദിച്ചു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?" അവിടുന്ന് അക്കാര്യം മൂന്നു തവണ ആവർത്തിച്ചു. അയാൾ പറഞ്ഞു: "അതെ. ഞാൻ അക്കാര്യം സാക്ഷ്യം വഹിക്കുന്നുണ്ട്." അപ്പോൾ നബി -ﷺ- രണ്ട് സാക്ഷ്യവചനങ്ങളായ ഈ പദത്തിൻ്റെ ശ്രേഷ്ഠതയും അത് തിന്മകൾക്ക് പ്രായശ്ചിത്തമാകുമെന്നതും അയാളെ അറിയിച്ചു. പശ്ചാത്താപം മുൻകഴിഞ്ഞ തെറ്റുകളെ മായ്ച്ചു കളയുന്നതാണ്.