عن أبي سعيد وأبي هريرة رضي الله عنهما مرفوعاً: «ما يُصيب المسلم من نَصب، ولا وصَب، ولا هَمِّ، ولا حَزن، ولا أَذى، ولا غَمِّ، حتى الشوكة يُشاكها إلا كفر الله بها من خطاياه».
[صحيح] - [متفق عليه]
المزيــد ...

അബൂ സഈദും -رَضِيَ اللَّهُ عَنْهُ- അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- യും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിന്റെ ഇടുക്കമോ ആകട്ടെ; അവന്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവന്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഹദീഥിൻ്റെ ആശയം ഇപ്രകാരമാണ്: ഒരു മുസ്ലിമിന് ബാധിക്കുന്ന രോഗങ്ങളും വിഷമങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും ദുരിതങ്ങളും കഠിനതകളും ഭയവും നിരാശയുമെല്ലാം അവൻ്റെ തിന്മകൾക്കുള്ള പ്രായശ്ചിത്തവും പാപങ്ങൾ കൊഴിച്ചു കളയുന്നതും ആകാതിരിക്കുകയില്ല. അതോടൊപ്പം ഒരാൾ തന്നെ ബാധിക്കുന്നതിൽ ക്ഷമയും അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്താൽ (പാപമോചനത്തോടൊപ്പം) അവന് അതിൽ പ്രതിഫലം കൂടിയുണ്ടായിരിക്കും. മുസ്ലിമിനെ ബാധിക്കുന്ന പ്രയാസങ്ങൾ രണ്ടാലൊരു നിലക്കായിരിക്കും. ചിലപ്പോൾ പ്രയാസങ്ങൾ ബാധിക്കുമ്പോൾ അല്ലാഹുവിൻ്റെ പ്രതിഫലം അവൻ ഓർക്കുകയും അത് അല്ലാഹുവിങ്കൽ ലഭിക്കുമെന്ന പ്രതീക്ഷ പുലർത്തുകയും ചെയ്തേക്കാം. രണ്ട് ഉപകാരങ്ങൾ ഈ സന്ദർഭത്തിൽ അവന് ലഭിക്കും: (1) പാപങ്ങൾ പൊറുക്കപ്പെടും. (2) നന്മകളിൽ വർദ്ധനവ് ഉണ്ടാകും. മറ്റു ചിലപ്പോൾ പ്രയാസങ്ങൾ ബാധിക്കുമ്പോൾ അതിലുള്ള പ്രതിഫലത്തെ കുറിച്ച് അവൻ ഓർത്തിരിക്കണമെന്നില്ല. അവൻ്റെ ഹൃദയത്തെ അത് ഇടുക്കമുള്ളതാക്കുകയും, അവനതിൽ മാനസിക വേദന ഉണ്ടാവുകയും ചെയ്തേക്കാം. പ്രതിഫലം പ്രതീക്ഷിക്കണമെന്ന കാര്യം അവൻ ഓർക്കാൻ വിട്ടുപോയേക്കാം. അപ്പോൾ അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കപ്പെടുക എന്നത് മാത്രമാണ് ഉണ്ടായിരിക്കുക. എന്തായാലും രണ്ട് അവസ്ഥയിലും അവന് ലാഭം തന്നെയാണ്. ഒന്നല്ലെങ്കിൽ അവന് തിന്മകൾ പൊറുത്തു നൽകപ്പെടുന്നതാണ്; എന്നാൽ നന്മകൾ രേഖപ്പെടുത്തുന്നതല്ല. കാരണം അവൻ അതിൽ എന്തെങ്കിലും ഉദ്ദേശിക്കുകയോ, ക്ഷമിക്കുകയോ, പ്രതിഫലം പ്രതീക്ഷിക്കുകയോ ചെയ്തിട്ടില്ല. അതല്ലെങ്കിൽ അവന് രണ്ട് ലാഭങ്ങളുണ്ട്; തിന്മകൾ പൊറുത്തു നൽകപ്പെടുകയും, അതോടൊപ്പം നന്മകൾക്കുള്ള പ്രതിഫലം നൽകപ്പെടുകയും ചെയ്യും. അതിനാൽ ഒരു മുള്ള് കുത്തുകയാണെങ്കിൽ പോലും അതിൽ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം അവൻ ഓർക്കട്ടെ. എങ്കിൽ അവൻ്റെ തിന്മകൾ പൊറുത്തു നൽകപ്പെടുന്നതോടൊപ്പം അതിനുള്ള പ്രതിഫലം കൂടി അവന് ലഭിക്കുന്നതാണ്. അല്ലാഹുവിൻ്റെ മഹത്തരമായ അനുഗ്രഹവും ഔദാര്യവും നന്മയുമാണിത്. കാരണം അവനിൽ വിശ്വസിച്ചവരെ അവൻ പരീക്ഷിക്കുകയും, ആ പരീക്ഷണങ്ങൾക്ക് അവന് പ്രതിഫലം നൽകുകയും, അവൻ്റെ തെറ്റുകൾ പൊറുത്തു നൽകുകയും ചെയ്യുന്നു! പ്രത്യേകം ശ്രദ്ധിക്കുക: ഇവിടെ തിന്മകൾ പൊറുത്തു നൽകപ്പെടും എന്ന് പറഞ്ഞത് ചെറുപാപങ്ങളെ കുറിച്ചാണ്. വൻപാപങ്ങൾ ആത്മാർത്ഥമായ പശ്ചാത്താപത്തോടെ മാത്രമേ പൊറുത്തു നൽകപ്പെടുകയുള്ളൂ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മുസ്ലിമിനെ ബാധിക്കുന്ന രോഗങ്ങളും മറ്റു പരീക്ഷണങ്ങളുമെല്ലാം - അതെത്ര ചെറുതാണെങ്കിലും - തിന്മകളിൽ നിന്നും പാപങ്ങളിൽ നിന്നും അവനെ ശുദ്ധീകരിക്കുന്നതാണ്.
  2. * മുസ്ലിമീങ്ങൾക്കുള്ള മഹത്തരമായ സന്തോഷവാർത്ത ഈ ഹദീഥ് ഉൾക്കൊള്ളുന്നു. ഈ പറയപ്പെട്ട പ്രയാസങ്ങൾ ബാധിക്കാത്ത ഒരു മുസ്ലിമും തന്നെ ഉണ്ടായിരിക്കുന്നതല്ല.
  3. * ഹദീഥിൽ പറയപ്പെട്ട കാര്യങ്ങൾ ഒരാളുടെ അല്ലാഹുവിങ്കലുള്ള പദവി ഉയർത്തപ്പെടാനും, അവൻ്റെ നന്മകൾ വർദ്ധിക്കാനുമുള്ള കാരണമായി തീരുന്നതാണ്.
  4. * തിന്മകൾ പൊറുത്തു നൽകപ്പെടുക എന്നതിൽ ചെറുപാപങ്ങൾ മാത്രമേ ഉൾപ്പെടുകയുള്ളൂ. എന്നാൽ വൻപാപങ്ങൾക്ക് പ്രത്യേകമായി പശ്ചാത്താപം ചോദിക്കുക തന്നെ വേണം.
കൂടുതൽ