عَنْ سَمُرَةَ بْنِ جُنْدَبٍ وَالْمُغِيرَةِ بْنِ شُعْبَةَ رضي الله عنهما قَالَا: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ حَدَّثَ عَنِّي بِحَدِيثٍ يُرَى أَنَّهُ كَذِبٌ، فَهُوَ أَحَدُ الْكَاذِبِينَ».
[صحيح] - [رواه مسلم في مقدمته]
المزيــد ...
സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- വും മുഗീറഃ ബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു:
“ആരെങ്കിലും എന്നില്‍ നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല്‍ അവന്‍ രണ്ട് കള്ളന്മാരില്‍ ഒരുവനാണ്.”
[സ്വഹീഹ്] - - [صحيح مسلم]
നബി -ﷺ- യുടെ മേൽ കെട്ടിച്ചമച്ചതാണെന്ന് ഒരാൾക്ക് വ്യക്തമായി ബോധ്യമുള്ളതോ, ഏറെക്കുറെ ധാരണയുള്ളതോ ആയ ഒരു ഹദീഥ് നബി -ﷺ- യുടെ വാക്കാണ് എന്നു പറഞ്ഞു കൊണ്ട് ആരെങ്കിലും പറഞ്ഞാൽ അത് പറഞ്ഞു കൊടുക്കുന്നവൻ ഈ ഹദീഥ് ആദ്യമായി നിർമ്മിച്ചുണ്ടാക്കിയവൻ്റെ കളവിൽ പങ്കുചേർന്നിരിക്കുന്നു.