عَن أَبِي هُرَيْرَةَ رَضيَ اللهُ عنهُ عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ أَدْنَى مَقْعَدِ أَحَدِكُمْ مِنَ الْجَنَّةِ أَنْ يَقُولَ لَهُ: تَمَنَّ فَيَتَمَنَّى، وَيَتَمَنَّى، فَيَقُولُ لَهُ: هَلْ تَمَنَّيْتَ؟ فَيَقُولُ: نَعَمْ، فَيَقُولُ لَهُ: فَإِنَّ لَكَ مَا تَمَنَّيْتَ وَمِثْلَهُ مَعَهُ».
[صحيح] - [رواه مسلم] - [صحيح مسلم: 182]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"സ്വർഗത്തിൽ നിങ്ങളിലൊരാൾക്ക് നൽകപ്പെടുന്ന ഏറ്റവും ചെറിയ പദവിയെന്നാൽ അവനോട് ഇപ്രകാരം പറയപ്പെടലാണ്: നീ ആഗ്രഹിച്ചു കൊള്ളുക. അങ്ങനെ അവൻ ആഗ്രഹിക്കുകയും വീണ്ടും ആഗ്രഹങ്ങൾ അധികരിപ്പിക്കുകയും ചെയ്യും. (അവസാനം) അവനോട് ചോദിക്കപ്പെടും: "നീ ആഗ്രഹിച്ചു കഴിഞ്ഞോ?" അവൻ പറയും: "അതെ." അപ്പോൾ അവനോട് പറയും: "എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതിനോടൊപ്പം അതിന് തുല്യമായതും ഉണ്ട്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 182]
സ്വർഗത്തിലെ ഏറ്റവും ചെറുതും താഴെയുള്ളതുമായ പദവി എന്താണെന്ന് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. ഈ പദവിയിലുള്ള വ്യക്തിയോട് പറയപ്പെടും: നീ ആഗ്രഹങ്ങളെല്ലാം മനസ്സിൽ വിചാരിച്ചു കൊള്ളുക. അങ്ങനെ അവൻ ആഗ്രഹങ്ങൾ ആലോചിക്കുകയും, വീണ്ടും ആഗ്രഹിക്കുകയും ചെയ്യും. അവസാനം ഒരു ആഗ്രഹവും ബാക്കിയില്ലാത്ത വിധം തൻ്റെ ആഗ്രഹങ്ങളെല്ലാം അവൻ ഓർക്കും. അപ്പോൾ അവനോട് ചോദിക്കപ്പെടും. നീ ആഗ്രഹിച്ചു കഴിഞ്ഞോ?! അവൻ പറയും: അതെ. അപ്പോൾ അവനോട് പറയും:"എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതോടൊപ്പം അതിന് തുല്യമായതും ഉണ്ട്."