عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:
«مَنْ أَنْظَرَ مُعْسِرًا، أَوْ وَضَعَ لَهُ، أَظَلَّهُ اللهُ يَوْمَ الْقِيَامَةِ تَحْتَ ظِلِّ عَرْشِهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ».
[صحيح] - [رواه الترمذي وأحمد] - [سنن الترمذي: 1306]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"പ്രയാസം ബാധിച്ച ഒരാൾക്ക് ആരെങ്കിലും അവധി നീട്ടിനൽകുകയോ, അവൻ്റെ ബാധ്യത എഴുതിത്തള്ളുകയോ ചെയ്താൽ അന്ത്യനാളിൽ -അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തിൽ- അല്ലാഹു തൻ്റെ സിംഹാസനത്തിൻ്റെ തണലിനടിയിൽ അവന് തണൽ നൽകുന്നതാണ്."
[സ്വഹീഹ്] - - [سنن الترمذي - 1306]
ആരെങ്കിലും കടബാധ്യതയുള്ള ഒരാൾക്ക് അവധി നീട്ടിനൽകുകയോ അവൻ്റെ കടം എഴുതിത്തള്ളുകയോ ചെയ്താൽ അതിനുള്ള പ്രതിഫലം: അന്ത്യനാളിൽ അല്ലാഹുവിൻ്റെ സിംഹാസനത്തിൻ്റെ തണലിൽ അല്ലാഹു അവന് തണൽ നൽകുന്നതാണ് എന്നതായിരിക്കും. മനുഷ്യരുടെ ശിരസ്സുകൾക്ക് അടുത്തേക്ക് സൂര്യൻ കൊണ്ടുവരപ്പെടുകയും, ചൂട് അതികഠിനമാവുകയും ചെയ്യുന്ന ദിവസമായിരിക്കും അത്. അന്ന് അല്ലാഹു തണൽ നൽകിയവർക്കല്ലാതെ മറ്റൊരാൾക്കും തണൽ ഉണ്ടായിരിക്കുന്നതല്ല.