عَنْ أَبِي سَعِيدٍ الخُدْرِيِّ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ اللَّهَ تَبَارَكَ وَتَعَالَى يَقُولُ لِأَهْلِ الجَنَّةِ: يَا أَهْلَ الجَنَّةِ؟ فَيَقُولُونَ: لَبَّيْكَ رَبَّنَا وَسَعْدَيْكَ، فَيَقُولُ: هَلْ رَضِيتُمْ؟ فَيَقُولُونَ: وَمَا لَنَا لاَ نَرْضَى وَقَدْ أَعْطَيْتَنَا مَا لَمْ تُعْطِ أَحَدًا مِنْ خَلْقِكَ؟ فَيَقُولُ: أَنَا أُعْطِيكُمْ أَفْضَلَ مِنْ ذَلِكَ، قَالُوا: يَا رَبِّ، وَأَيُّ شَيْءٍ أَفْضَلُ مِنْ ذَلِكَ؟ فَيَقُولُ: أُحِلُّ عَلَيْكُمْ رِضْوَانِي، فَلاَ أَسْخَطُ عَلَيْكُمْ بَعْدَهُ أَبَدًا».
[صحيح] - [متفق عليه] - [صحيح البخاري: 6549]
المزيــد ...
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"സ്വർഗക്കാരോട് അല്ലാഹു ചോദിക്കും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളികേൾക്കുകയും ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു."
അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് തൃപ്തിയായോ?" അപ്പോൾ അവർ പറയും: "ഞങ്ങൾ എങ്ങനെ തൃപ്തിയടയാതിരിക്കാനാണ്? നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?!"
അപ്പോൾ അല്ലാഹു പറയും: "ഞാൻ നിങ്ങൾക്ക് ഇതിനേക്കാൾ ശ്രേഷ്ഠകരമായത് നൽകുന്നതാണ്." അവർ പറയും: "റബ്ബേ! ഇതിനേക്കാൾ ശ്രേഷ്ഠകരമായത് ഇനിയെന്താണുള്ളത്?"
അല്ലാഹു പറയും: "എൻ്റെ തൃപ്തി ഞാൻ നിങ്ങൾക്ക് മേൽ വർഷിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിങ്ങളോട് കോപിക്കുന്നതല്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6549]
സ്വർഗക്കാരോട് അവർ സ്വർഗത്തിൽ പ്രവേശിച്ചതിന് ശേഷം അല്ലാഹു ഇപ്രകാരം ചോദിക്കുന്നതാണ്: 'സ്വർഗക്കാരേ!' അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളിയാളം കേൾക്കുകയും, നിൻ്റെ വിളിക്ക് ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു അവരോട് പറയും: നിങ്ങൾ തൃപ്തിപ്പെട്ടുവോ?! അവർ പറയും: "അതെ! ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു. നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കെ ഞങ്ങൾ എങ്ങനെ തൃപ്തിപ്പെടാതിരിക്കാനാണ്?" അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് ഇതിനേക്കാൾ ശ്രേഷ്ഠകരമായത് ഞാൻ നൽകട്ടെയോ?" അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഇതിനേക്കാൾ ശ്രേഷ്ഠകരമായി ഇനിയെന്താണുള്ളത്? അപ്പോൾ അല്ലാഹു പറയും: "എൻ്റെ നിലക്കാത്ത തൃപ്തി ഞാൻ നിങ്ങൾക്ക് മേൽ വർഷിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിങ്ങളോട് കോപിക്കുന്നതല്ല."