عَنْ صُهَيْبٍ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ، قَالَ: يَقُولُ اللهُ تَبَارَكَ وَتَعَالَى: تُرِيدُونَ شَيْئًا أَزِيدُكُمْ؟ فَيَقُولُونَ: أَلَمْ تُبَيِّضْ وُجُوهَنَا؟ أَلَمْ تُدْخِلْنَا الْجَنَّةَ، وَتُنَجِّنَا مِنَ النَّارِ؟ قَالَ: فَيَكْشِفُ الْحِجَابَ، فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ».
[صحيح] - [رواه مسلم] - [صحيح مسلم: 181]
المزيــد ...
സ്വുഹൈബ് ബ്നു സിനാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട് പറയും: "നിങ്ങൾക്ക് ഞാൻ എന്തെങ്കിലും അധികമായി നൽകണമെന്ന് നിങ്ങൾ ഉദ്ദേശിക്കുന്നുവോ?!" അവർ പറയും: "നീ ഞങ്ങളുടെ മുഖം ശുഭ്രമാക്കിയില്ലേ?! ഞങ്ങളെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തുകയും ചെയ്തില്ലേ?!" അപ്പോൾ അല്ലാഹു അവൻ്റെ മറ നീക്കുന്നതാണ്. തങ്ങളുടെ റബ്ബിനെ ദർശിക്കുക എന്നതിനേക്കാൾ പ്രിയങ്കരമായ മറ്റൊന്നും അവർക്ക് നൽകപ്പെട്ടിട്ടില്ല."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 181]
സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട് പറയും:
നിങ്ങൾക്ക് എന്തെങ്കിലും ഞാൻ കൂടുതൽ നൽകേണ്ടതുണ്ടോ?!
അപ്പോൾ സ്വർഗക്കാരെല്ലാം ഒന്നടങ്കം പറയും: (അല്ലാഹുവേ!) നീ ഞങ്ങളുടെ മുഖം പ്രശോഭിതമാക്കുകയും, ഞങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, നരകത്തിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കുകയും ചെയ്തില്ലേ?!
അപ്പോൾ അല്ലാഹു (അവനും അടിമകൾക്കും ഇടയിലുള്ള) മറ നീക്കുകയും, ഉയർത്തുകയും ചെയ്യും. തങ്ങളുടെ റബ്ബായ അല്ലാഹുവിനെ കാണുക എന്നതിനേക്കാൾ പ്രിയങ്കരമായ മറ്റൊന്നും അവർക്ക് അതിന് മുൻപ് നൽകപ്പെട്ടിട്ടില്ല.