+ -

عَنْ أَبِي سَعِيدٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«يُؤْتَى بِالْمَوْتِ كَهَيْئَةِ كَبْشٍ أَمْلَحَ، فَيُنَادِي مُنَادٍ: يَا أَهْلَ الجَنَّةِ، فَيَشْرَئِبُّونَ وَيَنْظُرُونَ، فَيَقُولُ: هَلْ تَعْرِفُونَ هَذَا؟ فَيَقُولُونَ: نَعَمْ، هَذَا المَوْتُ، وَكُلُّهُمْ قَدْ رَآهُ، ثُمَّ يُنَادِي: يَا أَهْلَ النَّارِ، فَيَشْرَئِبُّونَ وَيَنْظُرُونَ، فَيَقُولُ: وهَلْ تَعْرِفُونَ هَذَا؟ فَيَقُولُونَ: نَعَمْ، هَذَا المَوْتُ، وَكُلُّهُمْ قَدْ رَآهُ، فَيُذْبَحُ ثُمَّ يَقُولُ: يَا أَهْلَ الجَنَّةِ خُلُودٌ فَلاَ مَوْتَ، وَيَا أَهْلَ النَّارِ خُلُودٌ فَلاَ مَوْتَ، ثُمَّ قَرَأَ: {وَأَنْذِرْهُمْ يَوْمَ الحَسْرَةِ إِذْ قُضِيَ الأَمْرُ وَهُمْ فِي غَفْلَةٍ} [مريم: 39]، وَهَؤُلاَءِ فِي غَفْلَةٍ أَهْلُ الدُّنْيَا {وَهُمْ لاَ يُؤْمِنُونَ} [مريم: 39]».

[صحيح] - [متفق عليه] - [صحيح البخاري: 4730]
المزيــد ...

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും." ശേഷം ഒരാൾ വിളിച്ചു പറയും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് എത്തിനോക്കും." (വിളിച്ചു പറയുന്നയാൾ) ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: അതെ. മരണമാണിത്." അവരെല്ലാം മരണത്തെ നേരത്തെ കണ്ടിട്ടുണ്ട്. ശേഷം അദ്ദേഹം വിളിച്ചു പറയും: "ഹേ നരകക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് നോക്കും. അയാൾ ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: "അതെ. മരണമാണിത്." അവരെല്ലാം മുൻപ് മരണത്തെ കണ്ടുകഴിഞ്ഞിട്ടുണ്ട്. അപ്പോൾ (മരണമാകുന്ന ആ ആട്) അറുക്കപ്പെടും. ശേഷം അയാൾ പറയും: "ഹേ സ്വർഗക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല. ഹേ നരകക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല." ശേഷം നബി -ﷺ- ഖുർആനിലെ ഈ വചനം പാരായണം ചെയ്തു: "നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു." (മർയം: 39) ഇഹലോകത്തിൻ്റെ പിറകിൽ കൂടിയ മനുഷ്യർ അശ്രദ്ധയിലാകുന്നു. "അവർ (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്നില്ല."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4730]

വിശദീകരണം

ഖിയാമത്ത് നാളിൽ മരണത്തെ കൊണ്ട് വരുന്നതിനെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. കറുപ്പും വെളുപ്പുമുള്ള ഒരു മുട്ടനാടിൻ്റെ രൂപത്തിലാണ് അതിനെ കൊണ്ടുവരുക എന്നിട്ട് സ്വർഗക്കാർ വിളിക്കപ്പെടും; അവർ തങ്ങളുടെ കഴുത്തുകൾ നീട്ടുകളും, തലയുയർത്തി നോക്കുകയും ചെയ്യും. അവരോട് പറയപ്പെടും: "ഇതെന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" അവർ പറയും: അതെ. മരണമാണിത്. അവരെല്ലാം മുൻപ് മരണത്തെ കണ്ടതിനാൽ അവർക്കറിയാം. ശേഷം ഒരാൾ നരകക്കാരെ വിളിക്കും. അവരും തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട്, തലയുയർത്തി നോക്കുന്നതാണ്. അവരോട് പറയപ്പെടും: "ഇതെന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" അവർ പറയും: അതെ. മരണമാണിത്. അവരെല്ലാം മുൻപ് മരണത്തെ കണ്ടതിനാൽ അവർക്കറിയാം. ശേഷം ഈ ആടിനെ അറുക്കുന്നതാണ്. എന്നിട്ട് വിളിച്ചു പറയുന്ന വ്യക്തി പറയും: സ്വർഗക്കാരേ! ഇനി മരണമില്ലാതെ, ശാശ്വതരായി വസിച്ചു കൊള്ളുക. നരകക്കാരേ! ഇനി മരണമില്ലാതെ, ശാശ്വതരായി വസിച്ചു കൊള്ളുക. അത് സ്വർഗക്കാരുടെ സുഖാനുഗ്രഹങ്ങളിൽ വർദ്ധനവ് ഉണ്ടാകുന്നതിനും, നരകക്കാരുടെ ശിക്ഷയുടെ കാഠിന്യം ശക്തമാക്കുകയും ചെയ്യുന്നതിനത്രെ. ഇത്രയും പറഞ്ഞതിന് ശേഷം നബി -ﷺ- ഖുർആനിലെ ഒരു വചനം പാരായണം ചെയ്തു: "നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല." ഖിയാമത്ത് നാളിൽ അല്ലാഹു സ്വർഗക്കാർക്കും നരകക്കാർക്കും ഇടയിൽ വേർതിരിക്കുകയും, ഓരോ കൂട്ടരും അവർക്ക് നിശ്ചയിക്കപ്പെട്ടതിലേക്ക് ശാശ്വതരായി പ്രവേശിക്കുകയും ചെയ്യുന്നതാണ്. തിന്മകൾ ചെയ്തവൻ അന്നേ ദിവസം കഠിനമായി ഖേദിക്കുകയും നന്മകൾ ചെയ്യാതിരുന്നതിൽ ദുഃഖിക്കുകയും ചെയ്യും. നന്മകളിൽ കുറവ് വരുത്തിയവൻ തൻ്റെ കുറവിനെയോർത്തും ഖേദിക്കുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية الطاجيكية Keniaroandia الرومانية المجرية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف البلغارية Azerianina اليونانية الأوزبكية الأوكرانية الجورجية اللينجالا المقدونية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അന്ത്യനാളിൽ മനുഷ്യരുടെ പര്യവസാനം ഒന്നല്ലെങ്കിൽ ശാശ്വതമായ സ്വർഗവാസത്തിലേക്കോ, അല്ലെങ്കിൽ ശാശ്വതമായ നരകവാസത്തിലേക്കോ ആയിരിക്കും.
  2. ഖിയാമത്ത് നാളിൻ്റെ അതികഠിനമായ ഭയാനകതയിൽ നിന്ന് ഈ ഹദീഥ് നമ്മെ താക്കീത് ചെയ്യുന്നു. നിരാശയുടെയും ഖേദത്തിൻ്റെയും ദിവസമായിരിക്കും അത്.
  3. സ്വർഗക്കാരുടെ സന്തോഷം എന്നെന്നും തുടരുന്നതാണെന്നും, നരകക്കാരുടെ ദുഃഖം എന്നെന്നും നിലനിൽക്കുന്നതാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ.
കൂടുതൽ