عَنِ النُّعْمَانِ بْنِ بَشِيرٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ أَهْوَنَ أَهْلِ النَّارِ عَذَابًا مَنْ لَهُ نَعْلَانِ وَشِرَاكَانِ مِنْ نَارٍ، يَغْلِي مِنْهُمَا دِمَاغُهُ كَمَا يَغْلِ الْمِرْجَلُ، مَا يَرَى أَنَّ أَحَدًا أَشَدُّ مِنْهُ عَذَابًا، وَإِنَّهُ لَأَهْوَنُهُمْ عَذَابًا».
[صحيح] - [متفق عليه] - [صحيح مسلم: 213]
المزيــد ...
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീ കൊണ്ടുള്ള രണ്ട് ചെരുപ്പുകൾ അതിന്റെ വാറുകൾ സഹിതം ധരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിക്കും ഖിയാമത് നാളിൽ നരകത്തിൽ ഏറ്റവും നിസ്സാരമായ ശിക്ഷ ലഭിക്കുന്ന വ്യക്തി. ആ ചെരുപ്പുകളുടെ ചൂടിൻ്റെ അതിതീവ്രത
കാരണത്താൽ അവൻ്റെ തലച്ചോർ ചെമ്പുപാത്രം തിളച്ചുമറിയുന്നതുപോലെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും. തന്നേക്കാൾ കഠിനമായ ശിക്ഷ മറ്റൊരാൾക്കുമില്ലെന്നായിരിക്കും അവൻ ധരിക്കുന്നുണ്ടാവുക; എന്നാൽ അവനാണ് അവരിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 213]
നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ രണ്ട് ചെരുപ്പുകളും വാറുകളും ധരിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയായിരിക്കും; ആ ചെരുപ്പുകളുടെ കഠിനമായ ചൂട് കാരണത്താൽ അവൻ്റെ തലച്ചോർ -ചെമ്പിൻ്റെ കലം തിളക്കുന്നത് പോലെ- തിളച്ചു മറിയുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ ധരിക്കുന്നത് തന്നേക്കാൾ കഠിനമായ ശിക്ഷയുള്ള മറ്റൊരാളും നരകത്തിലില്ല എന്നായിരിക്കും. എന്നാൽ അവനാണ് ഏറ്റവും ചെറിയ ശിക്ഷ നൽകപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ശാരീരികവും മാനസികവുമായ ശിക്ഷ അവന് ഒരുമിപ്പിക്കപ്പെട്ടിരിക്കുന്നു.