عَنْ أَنَسِ بْنِ مَالِكٍ رَضيَ اللهُ عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَمَّا عُرِجَ بِي مَرَرْتُ بِقَوْمٍ لَهُمْ أَظْفَارٌ مِنْ نُحَاسٍ يَخْمُشُونَ بها وُجُوهَهُمْ وَصُدُورَهُمْ، فَقُلْتُ: مَنْ هَؤُلَاءِ يَا جِبْرِيلُ، قَالَ: هَؤُلَاءِ الَّذِينَ يَأْكُلُونَ لُحُومَ النَّاسِ، وَيَقَعُونَ فِي أَعْرَاضِهِمْ».
[حسن] - [رواه أبو داود] - [سنن أبي داود: 4878]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"എന്നെ ആകാശത്തേക്ക് (മിഅ്റാജ്) ഉയർത്തിയ വേളയിൽ ചെമ്പിൻ്റെ നഖമുള്ള ഒരു കൂട്ടരുടെ അടുത്തു കൂടെ ഞാൻ സഞ്ചരിക്കുകയുണ്ടായി; ആ നഖങ്ങൾ കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു: ' ജിബ്‌രീൽ, ആരാണിവർ?' അദ്ദേഹം പറഞ്ഞു: "ജനങ്ങളുടെ മാംസം ഭക്ഷിക്കുകയും, അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നവരാണിവർ."
[ഹസൻ] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 4878]
ഇസ്റാഅ് മിഅ്റാജിൻ്റെ രാവിൽ നബി -ﷺ- യെ ആകാശത്തേക്ക് ഉയർത്തിയപോൾ അവിടുന്ന് ഒരു കൂട്ടമാളുകളെ കണ്ടു; അവരുടെ നഖങ്ങൾ ചെമ്പു കൊണ്ടുള്ളതായിരുന്നു; അത് കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുകളും മുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- ജിബ്‌രീലിനോട് -عَلَيْهِ السَّلَامُ- ചോദിച്ചു: "ഈ ശിക്ഷ നൽകപ്പെടാൻ ഇവർ എന്തു തെറ്റാണ് ചെയ്തത്?!" ജിബ്‌രീൽ മറുപടി പറഞ്ഞു: "ജനങ്ങളുടെ പരദൂഷണം പറയുകയും, അവരുടെ അഭിമാനം അന്യായമായി വ്രണപ്പെടുത്തുകയും ചെയ്യുന്നവരായിരുന്നു ഇവർ."