عَنْ مُصْعَبِ بْنِ سَعْدٍ قَالَ: رَأَى سَعْدٌ رَضِيَ اللَّهُ عَنْهُ أَنَّ لَهُ فَضْلًا عَلَى مَنْ دُونَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«هَلْ تُنْصَرُونَ وَتُرْزَقُونَ إِلَّا بِضُعَفَائِكُمْ».
[صحيح] - [رواه البخاري] - [صحيح البخاري: 2896]
المزيــد ...
മുസ്അബ് ബ്നു സഅ്ദ് (رضي الله عنه) നിവേദനം: സഅ്ദ് (رضي الله عنه) തനിക്ക് മറ്റുള്ളവരേക്കാൾ ഒരു സ്ഥാനമുണ്ട് എന്ന് ധരിച്ചിരുന്നു. അപ്പോൾ നബി (ﷺ) പറയുകയുണ്ടായി:
"നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?!"
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 2896]
തൻ്റെ ധൈര്യവും മറ്റു ഗുണങ്ങളും കാരണത്താൽ ദുർബലരായ മറ്റു ചിലരേക്കാൾ തനിക്ക് പ്രത്യേകമായ ശ്രേഷ്ഠതയുണ്ട് എന്ന് സഅ്ദ് (رضي الله عنه) ധരിച്ചു പോയി. അപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?! അവരുടെ പ്രാർത്ഥനകളും നിസ്കാരങ്ങളും ഇഖ്ലാസുമാണ് (നിങ്ങൾക്ക് ഇവ നൽകപ്പെടാനുള്ള കാരണം). പ്രാർത്ഥനകളിൽ ശക്തമായ ഇഖ്ലാസുള്ളവരായിരിക്കും അവർ; ഇഹലോകത്തിൻ്റെ അലങ്കാരങ്ങളിൽ കെട്ടുപിണയാത്തവരാണെന്നതിനാൽ ആരാധനകളിൽ കൂടുതൽ ഭയഭക്തിയുള്ളവരുമായിരിക്കും അവർ.