عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَا مِنْ يَوْمٍ يُصْبِحُ العِبَادُ فِيهِ إِلَّا مَلَكَانِ يَنْزِلاَنِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا».
[صحيح] - [متفق عليه] - [صحيح البخاري: 1442]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ജനങ്ങൾ ഏതൊരു ദിവസം പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും രണ്ട് മലക്കുകൾ ഇറങ്ങി വരികയും അവരിൽ ഒരാൾ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യും: അല്ലാഹുവേ! ചെലവഴിക്കുന്നവന് നീ പകരം നൽകേണമേ! രണ്ടാമത്തെയാൾ പ്രാർത്ഥിക്കും: അല്ലാഹുവേ! പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകേണമേ!"
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1442]
സൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസവും രണ്ട് മലക്കുകൾ ആകാശത്ത് നിന്ന് ഇറങ്ങി വരികയും, ഇപ്രകാരം വിളിച്ചു പറയുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. മലക്കുകളിൽ ഒരാൾ പറയും:
അല്ലാഹുവേ!
നന്മകൾക്കും
തൻ്റെ കീഴിലുള്ള കുടുംബത്തിനും അതിഥികൾക്കും, ദാനധർമ്മങ്ങൾക്കും വേണ്ടി തൻ്റെ സമ്പത്ത് ചെലവഴിക്കുന്നവന് പകരം നൽകുകയും, അവൻ നൽകിയതിനേക്കാൾ ഉത്തമമായത് അവന് നൽകുകയും, അതിൽ അവന് ബറകത്ത് ചൊരിയുകയും ചെയ്യേണമേ!
രണ്ടാമത്തെയാൾ പറയും: അല്ലാഹുവേ! ഈ നന്മകളിൽ ചെലവഴിക്കാതെ പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകുകയും, അർഹതപ്പെട്ടവരിൽ നിന്ന് അവൻ തടഞ്ഞു വെച്ചിട്ടുള്ള അവൻ്റെ സമ്പത്ത് നീ നശിപ്പിക്കുകയും ചെയ്യേണമേ!