عن سعد بن عبادة رضي الله عنه أنه قال:
يَا رَسُولَ اللَّهِ، إِنَّ أُمَّ سَعْدٍ مَاتَتْ، فَأَيُّ الصَّدَقَةِ أَفْضَلُ؟، قَالَ: «الْمَاءُ»، قَالَ: فَحَفَرَ بِئْرًا، وَقَالَ: هَذِهِ لِأُمِّ سَعْدٍ.
[حسن بمجموع طرقه] - [رواه أبو داود والنسائي وابن ماجه] - [سنن أبي داود: 1681]
المزيــد ...
സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം:
അല്ലാഹുവിൻ്റെ റസൂലേ! സഅ്ദിൻ്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അതിനാൽ (അവർക്കായി നൽകാവുന്ന) ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ ഏതാണ്? നബി -ﷺ- പറഞ്ഞു: "വെള്ളമാണ്." അങ്ങനെ സഅ്ദ് ഒരു കിണർ കുഴിക്കുകയും, ഇത് സഅ്ദിൻ്റെ ഉമ്മക്ക് വേണ്ടിയാണ് എന്ന് പറയുകയും ചെയ്തു.
- - [سنن أبي داود - 1681]
സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- ൻ്റെ ഉമ്മ മരണപ്പെട്ടപ്പോൾ നബി -ﷺ- യോട് സഅ്ദ് തൻ്റെ ഉമ്മക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃയെ കുറിച്ച് അന്വേഷിച്ചു. ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ വെള്ളം നൽകലാണ് എന്നായിരുന്നു നബി -ﷺ- യുടെ മറുപടി. അദ്ദേഹം തൻ്റെ ഉമ്മക്ക് വേണ്ടിയുള്ള ദാനമായി ഒരു കിണർ കുഴിക്കുകയും ചെയ്തു.