عَنْ عُبَيْدِ اللَّهِ بْنِ عَدِيِّ بْنِ الخِيَارِ قَالَ:
أَخْبَرَنِي رَجُلَانِ أَنَّهُمَا أَتَيَا النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي حَجَّةِ الوَدَاعِ وَهُوَ يُقَسِّمُ الصَّدَقَةَ، فَسَأَلَاهُ مِنْهَا، فَرَفَّعَ فِينَا البَصَرَ وَخَفَّضَهُ، فَرَآنَا جَلْدَيْنِ، فَقَالَ: «إِنَّ شِئْتُمَا أَعْطَيْتُكُمَا، وَلَا حَظَّ فِيهَا لِغَنِيٍّ، وَلَا لِقَوِيٍّ مُكْتَسِبٍ».
[صحيح] - [رواه أبو داود والنسائي] - [سنن أبي داود: 1633]
المزيــد ...
ഉബൈദുല്ലാഹി ബ്നു അദിയ്യ് ബ്നുൽ ഖിയാർ നിവേദനം ചെയ്യുന്നു:
രണ്ട് ആളുകൾ എന്നോട് പറഞ്ഞു: ഹജ്ജത്തുൽ വദാഇൻ്റെ വേളയിൽ നബി -ﷺ- സ്വദഖ (സകാത്ത്) വീതിക്കുമ്പോൾ അവർ അവിടുത്തെ അടുക്കൽ ചെല്ലുകയും, ആ സമ്പത്തിൽ നിന്ന് (വിഹിതം) ചോദിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് ഞങ്ങളെ അടിമുടി നോക്കി; ഞങ്ങൾ ആരോഗ്യമുള്ളവരാണെന്ന് കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ (ഇതിൽ നിന്ന്) ഞാൻ നിങ്ങൾക്ക് നൽകാം. (എന്നാൽ) ധനികനോ, അധ്വാനിച്ച് ജീവിക്കാൻ കഴിവുള്ള ശക്തനോ ഇതിൽ അവകാശമില്ല."
[സ്വഹീഹ്] - [رواه أبو داود والنسائي] - [سنن أبي داود - 1633]
ഹജ്ജത്തുൽ വദാഇൻ്റെ വേളയിൽ നബി -ﷺ- സ്വദഖ വീതിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ട് ആളുകൾ അവിടുത്തെ അടുക്കൽ വരികയും, ആ ദാനത്തിൽ നിന്ന് തങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ അവരുടെ അവസ്ഥ മനസ്സിലാക്കുന്നതിനും, അവർക്ക് സ്വദഖ അനുവദനീയമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വേണ്ടി നബി -ﷺ- അവരെ വീണ്ടും വീണ്ടും നോക്കി. അവർ കരുത്തരായ രണ്ട് പുരുഷന്മാരാണെന്ന് കണ്ടപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സ്വദഖയിൽ നിന്ന് ഞാൻ നിങ്ങൾക്ക് നൽകാം. (എന്നാൽ) ആവശ്യത്തിന് സമ്പത്തുള്ളവനും, അധ്വാനിച്ച് സമ്പാദിക്കാൻ കഴിവുള്ളവനും ഇതിൽ വിഹിതമില്ല." അധ്വാനിക്കാൻ കഴിവുള്ളവൻ്റെ കൈവശം നിലവിൽ സമ്പത്തില്ലെങ്കിൽ പോലും അവന് അർഹതയില്ല.