عَنْ أَبِي هُرَيْرَةَ رضي الله عنه قالَ: قالَ رَسُولُ اللَّهِ صلَّى اللَّهُ عليْه وسلَّمَ:
«دِينَارٌ أَنْفَقْتَهُ فِي سَبِيلِ اللهِ، وَدِينَارٌ أَنْفَقْتَهُ فِي رَقَبَةٍ، وَدِينَارٌ تَصَدَّقْتَ بِهِ عَلَى مِسْكِينٍ، وَدِينَارٌ أَنْفَقْتَهُ عَلَى أَهْلِكَ أَعْظَمُهَا أَجْرًا الَّذِي أَنْفَقْتَهُ عَلَى أَهْلِكَ».
[صحيح] - [رواه مسلم] - [صحيح مسلم: 995]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"അല്ലാഹുവിൻ്റെ മാർഗത്തിൽ നീ ചെലവഴിക്കുന്ന ഒരു ദീനാർ, അടിമയെ മോചിപ്പിക്കാൻ ചെലവഴിക്കുന്ന ഒരു ദീനാർ, ദരിദ്രന് ദാനമായി നൽകുന്ന ഒരു ദീനാർ, നിൻ്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിക്കുന്ന ഒരു ദീനാർ... ഇവയിൽ നിൻ്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിച്ച ദീനാണ് ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 995]
നന്മയുടെ മാർഗത്തിൽ ചെലവഴിക്കുന്നതിൻ്റെ ചില രൂപങ്ങൾ നബി -ﷺ- ഈ ഹദീഥിൽ എടുത്തു പറഞ്ഞിരിക്കുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദീനാർ ചെലവഴിക്കുക, ഒരു മനുഷ്യനെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി ഒരു ദീനാർ ചെലവഴിക്കുക, ആവശ്യക്കാരനായ ഒരു ദരിദ്രനെ സഹായിക്കുന്നതിനായി ഒരു ദീനാർ ചെലവഴിക്കുക, നിൻ്റെ കുടുംബത്തിനും നിൻ്റെ കീഴിലുള്ളവർക്കും വേണ്ടി ഒരു ദീനാർ ചെലവഴിക്കുക എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങൾ അവിടുന്ന് എടുത്തു പറഞ്ഞു. ഇവയിൽ അല്ലാഹുവിങ്കൽ ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത് നീ ചെലവഴിക്കാൻ ബാധ്യസ്ഥരായ നിൻ്റെ കുടുംബത്തിനും നിനക്ക് കീഴിലുള്ളവർക്കും വേണ്ടി നീ ചെലവഴിക്കുന്നതാണ് എന്ന് അവിടുന്ന് വ്യക്തമാക്കുകയും ചെയ്തു.