عن أبي مسعود رضي الله عنه عن النبي صلى الله عليه وسلم قال:
«إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ».
[صحيح] - [متفق عليه] - [صحيح البخاري: 55]
المزيــد ...
അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരാൾ തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുമ്പോൾ അതിൽ പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവന് ഒരു ദാനധർമ്മമായി (രേഖപ്പെടുത്തപ്പെടും)."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 55]
ഒരാൾ തൻ്റെ കുടുംബത്തിന് നിർബന്ധമായും നൽകേണ്ട ചെലവുകൾ നൽകുമ്പോൾ അതിലൂടെ അല്ലാഹുവിൻ്റെ സാമീപ്യം പ്രതീക്ഷിക്കുകയും, അവൻ്റെ പക്കലുള്ള പ്രതിഫലം ആഗ്രഹിക്കുകയും ചെയ്താൽ അവന് അതിലൂടെ ദാനധർമ്മത്തിൻ്റെ പ്രതിഫലം നൽകപ്പെടുന്നതാണ്. ഭാര്യക്കും മക്കൾക്കും മാതാപിതാക്കൾക്കും മറ്റുമെല്ലാം ചെലവിന് നൽകുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.