عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنهما أنَّ رَسولَ اللَّهِ صلَّى اللَّهُ عليْه وسلَّمَ، قال:
«قَدْ أَفْلَحَ مَن أَسْلَمَ، وَرُزِقَ كَفَافًا، وَقَنَّعَهُ اللَّهُ بما آتَاهُ».
[صحيح] - [رواه مسلم] - [صحيح مسلم: 1054]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഇസ്‌ലാം സ്വീകരിക്കുകയും, ആവശ്യത്തിനുള്ള ഉപജീവനം നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സിന് അല്ലാഹു തൃപ്തി നൽകുകയും ചെയ്ത മനുഷ്യൻ വിജയിച്ചിരിക്കുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1054]
തൻ്റെ റബ്ബിന് കീഴൊതുങ്ങുകയും, സന്മാർഗം ലഭിക്കുകയും, ഇസ്‌ലാമിലേക്ക് മാർഗദർശനം നൽകപ്പെടുകയും, ആവശ്യത്തിൽ കൂടുതലോ കുറവോ ഇല്ലാതെ ജീവിക്കാൻ വേണ്ടത്രയും ഉപജീവനം അനുവദനീയമായ വിധത്തിൽ നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സാൽ തൃപ്തിയടയാൻ അല്ലാഹു സൗഭാഗ്യം നൽകുകയും ചെയ്ത മനുഷ്യൻ വിജയം കൈവരിച്ചിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.