عن عثمان بن عفان رضي الله عنه عن النبي صلى الله عليه وسلم قال: «من توضَّأ فَأَحْسَن الوُضُوءَ، خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْرُج مِنْ تَحْتِ أَظْفَارِه».
[صحيح] - [رواه مسلم]
المزيــد ...

ഉഥ്മാനു ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും വുദ്വു എടുക്കുകയും, തൻ്റെ വുദ്വു നന്നാക്കുകയും ചെയ്താൽ അവൻറെ പാപങ്ങൾ അവൻ്റെ ശരീരത്തിൽ നിന്ന് പുറത്തു പോകും. എത്രത്തോളമെന്നാല് പാപങ്ങള് അവന്റെ നഖത്തിനടിയിലൂടെ പോലും പുറത്തു പോകും"
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങളിൽ പെട്ടതാണ് വുദ്വു എന്ന് ഈ ഹദീഥ് അറിയിക്കുന്നു. ആരെങ്കിലും വുദ്വു എടുക്കുകയും, തൻ്റെ വുദ്വു നന്നാക്കുകയും ചെയ്താൽ - അതായത് അതിലെ സുന്നത്തുകളും മറ്റു മര്യാദകളും പൂർത്തീകരിച്ചു കൊണ്ട് വുദ്വു എടുത്താൽ - അവൻ അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് ചെയ്ത ചെറുപാപങ്ങൾ കൊഴിഞ്ഞു പോകാൻ ആ വുദ്വു കാരണമാകും. അവൻ്റെ നഖങ്ങളുടെ ഇടകൾ പോലെ തീർത്തും സൂക്ഷ്മമായ സ്ഥലങ്ങളിൽ നിന്ന് വരെ അവൻ്റെ തിന്മകളും തെറ്റുകളും കൊഴിഞ്ഞു പോകും. അതിനാൽ വുദ്വു എടുക്കുമ്പോൾ അല്ലാഹുവിലേക്ക് സാമീപ്യം ലഭിക്കുന്നതിനാണ് ഞാനിത് ചെയ്യുന്നതെന്ന നിയ്യത്ത് (ഉദ്ദേശം) എല്ലാവർക്കും ഉണ്ടായിരിക്കേണ്ടതുണ്ട്. അല്ലാഹുവിൻ്റെ കൽപ്പനയാണ് ഞാൻ നിറവേറ്റുന്നതെന്ന തിരിച്ചറിവ് അവൻ്റെ മനസ്സിൽ ഉണ്ടായിരിക്കണം. "നിങ്ങൾ നമസ്കാരത്തിനായി നിന്നാൽ നിങ്ങളുടെ മുഖങ്ങൾ കഴുകുകയും..." (മാഇദ: 6) എന്ന ആയത്തിൽ വുദ്വുവെടുക്കാൻ അല്ലാഹു കൽപ്പിച്ചിരിക്കുന്നു എന്നത് അവനോർക്കണം. വുദ്വു ചെയ്യുന്നതിലൂടെ ഞാൻ നബി -ﷺ- യെ പിൻപറ്റുകയാണെന്നും, അതിനുള്ള പ്രതിഫലമാണ് താൻ ആഗ്രഹിക്കുന്നതെന്നും, തൻ്റെ ഈ പ്രവർത്തനം നന്നാക്കിയാൽ അതിന് പ്രതിഫലം ലഭിക്കുന്നതാണെന്നും അവൻ ഓർക്കേണ്ടതുണ്ട്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ സിംഹള കുർദിഷ് പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു
വിവർത്തനം പ്രദർശിപ്പിക്കുക

من فوائد الحديث

  1. * വുദ്വുവിൻ്റെ മര്യാദകളും വുദ്വു ശരിയാകാനുള്ള നിബന്ധനകളും പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യാനുള്ള പ്രേരണ.
  2. * വുദ്വുവിൻ്റെ ശ്രേഷ്ഠതയും, അത് തിന്മകൾക്ക് പ്രായശ്ചിത്തമാണെന്ന കാര്യവും ഈ ഹദീഥ് അറിയിക്കുന്നു.
  3. * തിന്മകൾ കൊഴിഞ്ഞു പോകണമെങ്കിൽ വുദ്വു നന്നാക്കുകയും, നബി -ﷺ- തൻ്റെ ഉമ്മത്തിന് പഠിപ്പിച്ചതു പോലെ തന്നെ അത് നിർവ്വഹിക്കുകയും ചെയ്യണമെന്ന നിബന്ധനയുണ്ട്.
  4. * വുദ്വുവിൻ്റെ നിബന്ധനകൾ, സുന്നത്തുകൾ, മര്യാദകൾ പോലുള്ള പഠിക്കാനും പ്രാവർത്തികമാക്കാനും ശ്രദ്ധ പതിപ്പിക്കണമെന്ന ഓർമ്മപ്പെടുത്തൽ.