عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ كَانَتْ لَهُ مَظْلَمَةٌ لِأَخِيهِ مِنْ عِرْضِهِ أَوْ شَيْءٍ فَلْيَتَحَلَّلْهُ مِنْهُ اليَوْمَ، قَبْلَ أَلا يَكُونَ دِينَارٌ وَلاَ دِرْهَمٌ، إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِلَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ».
[صحيح] - [رواه البخاري] - [صحيح البخاري: 2449]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആരെങ്കിലും തന്റെ സഹോദരനോട് അവന്റെ അഭിമാനത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ഒരു അക്രമം ചെയ്തതായുണ്ടെങ്കിൽ, ദീനാറോ ദിർഹമോ ഇല്ലാത്ത ഒരു ദിവസത്തിന് മുൻപ് -ഇന്ന് തന്നെ- അവനോട് പൊരുത്തം വാങ്ങട്ടെ. അവന് സൽകർമങ്ങൾ ഉണ്ടെങ്കിൽ, അവന്റെ അക്രമത്തിന്റെ അളവനുസരിച്ച് അതിൽ നിന്ന് എടുക്കപ്പെടും. അവന് സൽകർമങ്ങൾ ഇല്ലെങ്കിൽ, അക്രമിക്കപ്പെട്ടവന്റെ തിന്മകളിൽ നിന്ന് എടുത്ത് അവന്റെ മേൽ ചുമത്തപ്പെടും."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 2449]
ഒരാൾ തൻ്റെ മുസ്‌ലിം സഹോദരനോട് അവൻ്റെ അഭിമാനത്തിലോ, സ്വത്തിലോ, രക്തത്തിലോ അതിക്രമം ചെയ്തിട്ടുണ്ടെങ്കിൽ, ദുനിയാവിലായിരിക്കുമ്പോൾ തന്നെ -സ്വർണ നാണയങ്ങളോ വെള്ളി നാണയങ്ങളോ ഉപകരിക്കാത്ത അന്ത്യനാൾ വരും മുൻപ്- താൻ അക്രമിച്ചവനോട് മാപ്പ് ചോദിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. പരലോകത്ത് അക്രമിക്ക് സ്വന്തത്തെ രക്ഷപ്പെടുത്താൻ യാതൊന്നു കൊണ്ടും സാധിക്കുന്നതല്ല. കാരണം, ആ ദിവസം അതിക്രമങ്ങൾക്ക് പ്രതിക്രിയ ചെയ്യപ്പെടുക സൽകർമങ്ങളും തിന്മകളും കൊണ്ടായിരിക്കും. ദ്രോഹിക്കപ്പെട്ടവന് തനിക്ക് നേരിട്ട അക്രമത്തിന്റെ അളവനുസരിച്ച് അക്രമിയുടെ നന്മകളിൽ നിന്ന് നൽകപ്പെടും. അക്രമിയുടെ കയ്യിൽ നന്മകൾ ഇല്ലെങ്കിൽ, അക്രമിക്കപ്പെട്ടവന്റെ തിന്മകളിൽ നിന്ന് അക്രമത്തിന്റെ അളവനുസരിച്ച് എടുക്കുകയും, അത് അക്രമിയുടെ മേൽ ചുമത്തപ്പെടുകയും ചെയ്യും.