عن جرير بن عبد الله رضي الله عنه مرفوعاً: «مَنْ لا يَرْحَمِ النَّاسَ لا يَرْحَمْهُ اللهُ».
[صحيح] - [متفق عليه]
المزيــد ...

ജരീർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ജനങ്ങളോട് കരുണ ചെയ്തില്ലെങ്കിൽ അല്ലാഹു അവനോട് കരുണ കാണിക്കുന്നതല്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ജനങ്ങളോട് കരുണ കാണിക്കാത്തവരോട് അല്ലാഹു കരുണ കാണിക്കുകയില്ല. ഇവിടെ ജനങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കാരുണ്യത്തിന് അർഹരായ (അല്ലാഹുവിൽ) വിശ്വസിച്ചവരും, (ഇസ്ലാമിക രാജ്യത്ത് ജിസ്യ നൽകിക്കൊണ്ട് ജീവിക്കുന്ന) ദിമ്മികളും അതു പോലുള്ളവരുമാണ്. എന്നാൽ ഇസ്ലാമിനോട് യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന, (അല്ലാഹുവിനെ) നിഷേധിച്ചവർ; അവരോട് കരുണ ചെയ്യേണ്ടതില്ല. മറിച്ച് അവരെ (ഇസ്ലാമിക ഭരണാധികാരിക്ക് കീഴിലുള്ള സൈന്യം) കൊലപ്പെടുത്തുകയാണ് വേണ്ടത്. കാരണം നബി -ﷺ- യെയും അവിടുത്തെ സ്വഹാബികളെയും വിവരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതു നോക്കൂ: "അവർ (അല്ലാഹുവിനെ) നിഷേധിച്ചവരോട് പരുഷത പുലർത്തുന്നവരും, അവർക്കിടയിൽ പരസ്പരം കാരുണ്യത്തിൽ വർത്തിക്കുന്നവരുമാണ്." (ഫത്ഹ്: 29)

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ജനങ്ങൾ എന്ന് ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത് അവരെ കൂടുതൽ പരിഗണിക്കുന്നതിന് വേണ്ടിയാണ്. അതല്ലെങ്കിൽ സർവ്വ ജീവജാലങ്ങളോടും കാരുണ്യത്തിൽ വർത്തിക്കേണ്ടതുണ്ട്.
  2. * കാരുണ്യം എന്നത് മഹത്തരമായ സ്വഭാവഗുണമാണ്. മനുഷ്യമനസ്സുകളിൽ അത് നട്ടുവളർത്താനുള്ള ശക്തമായ പ്രേരണ ഇസ്ലാമിൽ കാണാൻ കഴിയും.
  3. * ജനങ്ങൾ പരസ്പരം കാരുണ്യത്തിൽ വർത്തിക്കുക എന്നത് അല്ലാഹു അവർക്ക് മേൽ കാരുണ്യം വർഷിക്കാനുള്ള കാരണങ്ങളിലൊന്നാണ്.
  4. * കാരുണ്യം എന്ന വിശേഷണം അല്ലാഹുവിനുണ്ട് എന്ന് ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. ഹദീഥിൻ്റെ ബാഹ്യാർത്ഥം മനസ്സിലാക്കി നൽകുന്ന രൂപത്തിൽ, അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിച്ച നിലയിൽ ആ വിശേഷണം സ്ഥിരീകരിക്കുകയാണ് വേണ്ടത്.
കൂടുതൽ