عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ أَحَدَكُمْ إِذَا مَاتَ عُرِضَ عَلَيْهِ مَقْعَدُهُ بِالْغَدَاةِ وَالعَشِيِّ، إِنْ كَانَ مِنْ أَهْلِ الجَنَّةِ فَمِنْ أَهْلِ الجَنَّةِ، وَإِنْ كَانَ مِنْ أَهْلِ النَّارِ فَمِنْ أَهْلِ النَّارِ، فَيُقَالُ: هَذَا مَقْعَدُكَ حَتَّى يَبْعَثَكَ اللَّهُ يَوْمَ القِيَامَةِ».  
                        
[صحيح] - [متفق عليه] - [صحيح البخاري: 1379]
                        
 المزيــد ... 
                    
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളിലൊരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവൻ്റെ സ്ഥാനം അവന് കാണിക്കപ്പെടുന്നതാണ്. സ്വർഗക്കാരിൽ പെട്ടവനാണെങ്കിൽ സ്വർഗക്കാരിൽ നിന്നുള്ളതും, നരകക്കാരിൽ പെട്ടവനാണെങ്കിൽ നരകക്കാരിൽ നിന്നുള്ളതും (കാണിക്കപ്പെടും). അവനോട് പറയപ്പെടും: ഇതാകുന്നു നിനക്ക് (ലഭിക്കാനുള്ള) സ്ഥാനം; അന്ത്യനാളിൽ നിന്നെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുന്നത് വരെ." 
                                                     
                                                                                                    
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1379]                                            
നബി -ﷺ- അറിയിക്കുന്നു: ഒരു മനുഷ്യൻ മരിച്ചാൽ, അവന് (പരലോകത്ത്) നൽകപ്പെടാനിരിക്കുന്ന സ്ഥാനം പ്രഭാതത്തിലും പ്രദോഷത്തിലും അവന്ന് കാണിക്കപ്പെടുന്നതാണ്. അവൻ സ്വർഗവാസിയാണെങ്കിൽ അവന്റെ സ്വർഗത്തിലുള്ള സ്ഥാനവും, നരകവാസിയാണെങ്കിൽ നരകത്തിലുള്ള അവൻ്റെ സ്ഥാനവും കാണിക്കപ്പെടും; അവനോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും: ഇതാണ് നിന്റെ സ്ഥാനം; ഇവിടേക്കാണ് നീ ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസം പുനരുജ്ജീവിക്കപ്പെടുക. ഇത് (അല്ലാഹുവിലും അവൻ്റെ റസൂലിലും റസൂലിലും) വിശ്വസിച്ചവർക്ക് ആശ്വാസവും സന്തോഷവും നൽകുന്നതാണ്; എന്നാൽ നിഷേധികൾക്ക് ഇത് ശിക്ഷയും വേദനയുമാണ് നൽകുക.