عَنْ عَبْدِ اللهِ بنِ مَسْعُودٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«أَوَّلُ مَا يُقْضَى بَيْنَ النَّاسِ يَوْمَ الْقِيَامَةِ فِي الدِّمَاءِ».
[صحيح] - [متفق عليه] - [صحيح مسلم: 1678]
المزيــد ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1678]
ജനങ്ങൾ പരസ്പരം അതിക്രമം നടത്തുകയും, കൊലപാതകത്തിലൂടെയോ മുറിവേൽപ്പിക്കുന്നതിലൂടെയോ രക്തം ചൊരിയുകയും ചെയ്ത വിഷയങ്ങളിലായിരിക്കും അന്ത്യനാളിൽ ആദ്യമായി വിധികൽപ്പിക്കപ്പെടുക എന്ന് നബി -ﷺ- അറിയിക്കുന്നു.