عَنْ عُبَادَةَ بْنِ الصَّامِتِ رَضيَ اللهُ عنهُ أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«فِي الجَنَّةِ مِائَةُ دَرَجَةٍ مَا بَيْنَ كُلِّ دَرَجَتَيْنِ كَمَا بَيْنَ السَّمَاءِ وَالأَرْضِ، وَالْفِرْدَوْسُ أَعْلاَهَا دَرَجَةً وَمِنْهَا تُفَجَّرُ أَنْهَارُ الجَنَّةِ الأَرْبَعَةُ، وَمِنْ فَوْقِهَا يَكُونُ العَرْشُ، فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الفِرْدَوْسَ».
[صحيح] - [رواه الترمذي] - [سنن الترمذي: 2531]
المزيــد ...
ഉബാദഃ ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സ്വർഗത്തിൽ നൂറ് പദവികളുണ്ട്; ഓരോ പദവികൾക്കും ഇടയിൽ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളത്ര (അകലമുണ്ട്). ഫിർദൗസ് സ്വർഗത്തിൻ്റെ ഏറ്റവും ഉന്നതമായ പദവിയാണ്. അവിടെ നിന്നാണ് സ്വർഗത്തിലെ നാല് നദികൾ പൊട്ടിയൊഴുകുന്നത്. അതിനും മുകളിലാണ് അർശ് (അല്ലാഹുവിൻ്റെ സിംഹാസനം) ഉള്ളത്. നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ ഫിർദൗസ് ചോദിക്കുക."
[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 2531]
പരലോകത്തുള്ള സ്വർഗത്തിൽ നൂറ് പദവികളും സ്ഥാനങ്ങളും ഉണ്ടായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. ഓരോ പദവികൾക്കും ഇടയിലുള്ള അകലം ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലം പോലെയായിരിക്കും. സ്വർഗത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം ഫിർദൗസ് എന്ന സ്ഥാനമാണ് .അവിടെ നിന്നാണ് സ്വർഗത്തിലെ നാല് നദികളും പൊട്ടിയൊഴുകുന്നത്. ഫിർദൗസിൻ്റെയും മുകളിലാണ് അല്ലാഹുവിൻ്റെ സിംഹാസനമായ അർശുള്ളത്. അല്ലാഹുവിനോട് സ്വർഗം ചോദിക്കുമ്പോൾ സ്വർഗത്തിൻ്റെ ഏറ്റവും മുകളിലുള്ള സ്ഥാനമായ ഫിർദൗസ് ചോദിക്കുക എന്ന് നബി ﷺ ഓർമ്മപ്പെടുത്തുന്നു.