+ -

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«أَلاَ أُحَدِّثُكُمْ حَدِيثًا عَنِ الدَّجَّالِ، مَا حَدَّثَ بِهِ نَبِيٌّ قَوْمَهُ؟ إِنَّهُ أَعْوَرُ، وَإِنَّهُ يَجِيءُ مَعَهُ بِمِثَالِ الجَنَّةِ وَالنَّارِ، فَالَّتِي يَقُولُ إِنَّهَا الجَنَّةُ هِيَ النَّارُ، وَإِنِّي أُنْذِرُكُمْ كَمَا أَنْذَرَ بِهِ نُوحٌ قَوْمَهُ».

[صحيح] - [متفق عليه] - [صحيح البخاري: 3338]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
ഒരു നബിയും തൻ്റെ ജനതക്ക് അറിയിച്ചു നൽകിയിട്ടില്ലാത്ത, ദജ്ജാലിനെ കുറിച്ചുള്ള ഒരു വാർത്ത ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അവൻ ഒറ്റക്കണ്ണനാകുന്നു (എന്നതാണത്); തന്നോടൊപ്പം സ്വർഗവും നരകവും പോലുള്ളതുമായാണ് അവൻ വന്നെത്തുക. അവൻ സ്വർഗമെന്ന് പറയുന്നത് യഥാർത്ഥത്തിൽ നരകമാകുന്നു. നൂഹ് -عَلَيْهِ السَّلَامُ- തൻ്റെ ജനതയെ താക്കീത് ചെയ്തതു പോലെ, അവനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് താക്കീത് നൽകുന്നു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3338]

വിശദീകരണം

നബി -ﷺ- ക്ക് മുൻപ് ഒരു നബിയും തൻ്റെ ജനതക്ക് അറിയിച്ചു നൽകിയിട്ടില്ലാത്ത ദജ്ജാലിനെ കുറിച്ചുള്ള ഒരു അടയാളവും വിശേഷണവുമാണ് ഈ ഹദീഥിൽ നബി -ﷺ- സ്വഹാബികളെ അറിയിക്കുന്നത്. അതിൽ പെട്ടതാണ്:
ദജ്ജാൽ ഒറ്റക്കണ്ണനാണ് എന്നതും,
അവനോടൊപ്പം -കണ്ണു കൊണ്ട് നോക്കിയാൽ സ്വർഗവും നരകവും പോലെ തോന്നിക്കുന്ന ഒന്ന്- അല്ലാഹു അവന് നൽകുന്നതാണെന്നതും.
എന്നാൽ ദജ്ജാലിനോടൊപ്പമുള്ള സ്വർഗം യഥാർത്ഥത്തിൽ നരകവും, അവനോടൊപ്പമുള്ള നരകം യഥാർത്ഥത്തിൽ സ്വർഗവുമായിരിക്കും. ആരെങ്കിലും അവനെ അനുസരിച്ചാൽ, ജനങ്ങൾക്ക് സ്വർഗമാണ് എന്ന് തോന്നിക്കപ്പെടുന്ന സ്ഥലത്തേക്ക് അവൻ അവരെ നയിക്കും; എന്നാൽ അത് യഥാർത്ഥത്തിൽ കരിച്ചു കളയുന്ന നരകമായിരിക്കും. ആരെങ്കിലും അവനെ ധിക്കരിച്ചാലാകട്ടെ, അവരെ അവൻ ജനങ്ങൾക്ക് നരകമാണെന്ന് തോന്നിക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിക്കും; എന്നാൽ അത് യഥാർത്ഥത്തിൽ മനോഹരമായ സ്വർഗവുമായിരിക്കും. ശേഷം നൂഹ് നബി -عَلَيْهِ السَّلَامُ- തൻ്റെ ജനതയെ ദജ്ജാലിൽ നിന്ന് താക്കീത് ചെയ്തതു പോലെ, നബി -ﷺ- നമുക്ക് അവനിൽ നിന്ന് താക്കീത് നൽകുകയും ചെയ്തു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الدرية الصربية الصومالية Keniaroandia الرومانية الموري Malagasy Oromianina Kanadianina الجورجية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ദജ്ജാലിനെ കൊണ്ടുണ്ടാകുന്ന ഫിത്‌നയുടെ ഗൗരവം.
  2. സത്യസന്ധമായ ഈമാനും, അല്ലാഹുവിനോടുള്ള അഭയതേട്ടവും, നിസ്കാരത്തിൻ്റെ അവസാനത്തെ തശഹ്ഹുദിൽ ദജ്ജാലിൽ നിന്ന് രക്ഷ ചോദിക്കലും, സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് വചനങ്ങൾ മനപാഠമാക്കലുമാണ് ദജ്ജാലിൻ്റെ ഫിത്‌നയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി.
  3. നബി -ﷺ- തൻ്റെ ഉമ്മത്തിൻ്റെ നന്മക്കായി കഠിനമായി പരിശ്രമിച്ചിരുന്നു. ദജ്ജാലിന്റെ വിശേഷണങ്ങളിൽ മറ്റൊരു നബിയും തൻ്റെ ജനതയോട് പറഞ്ഞിട്ടില്ലാത്ത വിവരങ്ങൾ അവിടുന്ന് നമ്മെ അറിയിച്ചിരിക്കുന്നു.
കൂടുതൽ