عن أبي هريرة رضي الله عنه أَن النبيَّ صَلّى اللهُ عَلَيْهِ وسَلَّم قَالَ:
«الرَّجُلُ عَلَى دِينِ خَلِيلِهِ، فَلْيَنْظُر أَحَدُكُم مَنْ يُخَالِل».
[حسن] - [رواه أبو داود والترمذي وأحمد] - [سنن أبي داود: 4833]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരാൾ തൻ്റെ ഉറ്റമിത്രത്തിൻ്റെ മതത്തിലായിരിക്കും. അതിനാൽ ഓരോരുത്തരും താൻ ഉറ്റസുഹൃത്തായി സ്വീകരിക്കുന്നത് ആരെയാണെന്ന് നോക്കട്ടെ."
[ഹസൻ] - - [سنن أبي داود - 4833]
ഓരോ മനുഷ്യനും തൻ്റെ ഉറ്റസുഹൃത്തിൻ്റെയും ആത്മമിത്രത്തിൻ്റെയും മാർഗത്തിലും ചര്യയിലുമായിരിക്കുമുണ്ടാവുക എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം സൗഹൃദം ഒരാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഇടപാടുകളിലുമെല്ലാം വലിയ സ്വാധീനം ചെലുത്തും. അതിനാൽ കൂട്ടുകാരനെ നല്ലരൂപത്തിൽ തിരഞ്ഞെടുക്കാൻ നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. നല്ല കൂട്ടുകാരൻ അവനെ ഈമാനിലേക്കും സന്മാർഗത്തിലേക്കും നന്മകളിലേക്കും നയിക്കുകയും, അവനൊരു സഹായിയായി നിലകൊള്ളുകയും ചെയ്യും.