عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ لِبِلاَلٍ عِنْدَ صَلاَةِ الفَجْرِ:
«يَا بِلاَلُ، حَدِّثْنِي بِأَرْجَى عَمَلٍ عَمِلْتَهُ فِي الإِسْلاَمِ، فَإِنِّي سَمِعْتُ دَفَّ نَعْلَيْكَ بَيْنَ يَدَيَّ فِي الجَنَّةِ» قَالَ: مَا عَمِلْتُ عَمَلًا أَرْجَى عِنْدِي أَنِّي لَمْ أَتَطَهَّرْ طَهُورًا، فِي سَاعَةِ لَيْلٍ أَوْ نَهَارٍ، إِلَّا صَلَّيْتُ بِذَلِكَ الطُّهُورِ مَا كُتِبَ لِي أَنْ أُصَلِّيَ.
[صحيح] - [متفق عليه] - [صحيح البخاري: 1149]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- സുബ്ഹ് നിസ്കാര സമയത്ത് ബിലാലിനോട് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:
"ഹേ ബിലാൽ, ഇസ്‌ലാമിൽ താങ്കൾ പ്രവർത്തിച്ച കർമ്മങ്ങളിൽ വെച്ച് താങ്കൾക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള പ്രവർത്തനം ഏതാണെന്ന് എനിക്ക് പറഞ്ഞുതരിക. കാരണം, സ്വർഗ്ഗത്തിൽ എന്റെ മുന്നിലായി താങ്കളുടെ ചെരിപ്പടി ശബ്ദം ഞാൻ കേട്ടു."
അദ്ദേഹം പറഞ്ഞു: "രാവോ പകലോ ആകട്ടെ, എപ്പോഴൊക്കെ ഞാൻ വുദൂഅ് (അംഗശുദ്ധി) എടുത്തിട്ടുണ്ടോ, അപ്പോഴെല്ലാം ആ വുദൂഅ് കൊണ്ട് എനിക്ക് രേഖപ്പെടുത്തപ്പെട്ട അത്രയും (സുന്നത്ത്) ഞാൻ നിസ്കരിക്കാതിരുന്നിട്ടില്ല; ഇതിനേക്കാൾ എനിക്ക് പ്രതീക്ഷയുള്ള മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1149]
നബി (ﷺ) കണ്ട സ്വപ്നങ്ങളിലൊന്നിൽ അവിടുന്ന് സ്വർഗം കണ്ടു; ശേഷം ബിലാൽ ബിൻ റബാഹിനോട് (رضي الله عنه) അവിടുന്ന് ചോദിച്ചു: "ഇസ്‌ലാമിൽ താങ്കൾ പ്രവർത്തിച്ച ഐച്ഛികമായ കർമ്മങ്ങളിൽ (സുന്നത്തുകളിൽ) ഏറ്റവും കൂടുതൽ പ്രതിഫലം നൽകപ്പെടുമെന്ന് താങ്കൾക്ക് പ്രതീക്ഷയുള്ളത് ഏത് പ്രവർത്തനമാണ്?! കാരണം സ്വർഗ്ഗത്തിൽ താങ്കളുടെ ചെരിപ്പിന്റെ നേരിയ ശബ്ദം എന്റെ മുൻപിൽ ഞാൻ കേട്ടു." ബിലാൽ (رضي الله عنه) പറഞ്ഞു: "രാവോ പകലോ ഏത് സമയത്ത് എനിക്ക് വുദൂഅ് മുറിഞ്ഞാലും, അപ്പോൾ തന്നെ ഞാൻ വുദൂഅ് എടുക്കുകയും, ആ വുദൂഇലായി കൊണ്ട് എന്റെ റബ്ബിന് വേണ്ടി എനിക്ക് കഴിയുന്നത്ര (ഐച്ഛികമായ) നിസ്കാരങ്ങൾ ഞാൻ നിർവഹിക്കുകയും ചെയ്യാറുണ്ട്. ഇതിനേക്കാൾ പ്രതീക്ഷ നൽകുന്ന മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."