عَنْ عَمْرِو بْنِ الحَارِثِ خَتَنِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَخِي أُمِّ المؤمِنين جُوَيْرِيَةَ بِنْتِ الحَارِثِ رَضِيَ اللَّهُ عَنْهُم، قَالَ:
مَا تَرَكَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عِنْدَ مَوْتِهِ دِرْهَمًا وَلاَ دِينَارًا وَلاَ عَبْدًا وَلاَ أَمَةً وَلاَ شَيْئًا، إِلَّا بَغْلَتَهُ البَيْضَاءَ، وَسِلاَحَهُ، وَأَرْضًا جَعَلَهَا صَدَقَةً.
[صحيح] - [رواه البخاري] - [صحيح البخاري: 2739]
المزيــد ...
വിശ്വാസികളുടെ മാതാവ് ജുവൈരിയ ബിൻത് ഹാരിഥ് -رَضِيَ اللَّهُ عَنْهَا- യുടെ സഹോദരനും, നബി -ﷺ- യുടെ ഭാര്യാസഹോദരനുമായ അംറുബ്നുൽ ഹാരിഥ് -رَضِيَ اللَّهُ عَنْهُ- നിവേദനം. അദ്ദേഹം പറഞ്ഞു:
"നബി -ﷺ- വഫാത്താകുമ്പോൾ ദിർഹമോ ദീനാറോ, ആണോ പെണ്ണോ ആയ അടിമയെയോ, മറ്റെന്തെങ്കിലുമോ ബാക്കി വെച്ചിരുന്നില്ല; അവിടുന്ന് സവാരി ചെയ്യാറുണ്ടായിരുന്ന തന്റെ വെള്ള കോവർകഴുതയും, അവിടുത്തെ ആയുധവും, പിന്നെ ഒരു ഭൂമിയുമല്ലാതെ; അവയെല്ലാം അവിടുന്ന് സ്വദഖയായി നിശ്ചയിച്ചിരുന്നു."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 2739]
നബി -ﷺ- വഫാത്താകുമ്പോൾ വെള്ളിനാണയങ്ങളോ (ദിർഹം) സ്വർണ്ണനാണയങ്ങളോ (ദീനാർ), അടിമസ്ത്രീകളെയോ പുരുഷന്മാരെയോ, ആടിനെയോ ഒട്ടകത്തെയോ, മറ്റെന്തെങ്കിലും സമ്പത്തോ വിട്ടേച്ചു പോയിരുന്നില്ല. അവിടുന്ന് സവാരി ചെയ്യാറുണ്ടായിരുന്ന വെള്ള കോവർകഴുതയും, അവിടുന്ന് ഉപയോഗിച്ചിരുന്ന ആയുധവും, അവിടുന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ വഴിപോക്കർക്കായി വഖ്ഫ് ചെയ്ത ഒരു ഭൂമിയും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.