عَنْ عَائِشَةَ أُمِّ المُؤْمِنينَ رَضِيَ اللَّهُ عَنْهَا قَالَتْ:
كَانَ فِرَاشُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ أَدَمٍ، وَحَشْوُهُ مِنْ لِيفٍ، وَلِمُسلمٍ: كَانَ وِسَادَةُ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الَّتِي يَتَّكِئُ عَلَيْهَا مِنْ أَدَمٍ حَشْوُهَا لِيفٌ.
[صحيح] - [متفق عليه] - [صحيح البخاري: 6456]
المزيــد ...
വിശ്വാസികളുടെ മാതാവ് ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"അല്ലാഹുവിൻ്റെ റസൂലിൻ്റെ -ﷺ- വിരിപ്പ് തോൽ കൊണ്ടുള്ളതായിരുന്നു; അതിനുള്ളിൽ ഈന്തപ്പനനാര് നിറച്ചിരുന്നു." ഇമാം മുസ്‌ലിമിൻ്റെ -رَحِمَهُ اللَّهُ- നിവേദനത്തിൽ ഇപ്രകാരമുണ്ട്: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- ചാരിയിരിക്കാറുണ്ടായിരുന്ന തലയിണ തോൽ കൊണ്ടുള്ളതും അതിനുള്ളിൽ ഈന്തപ്പനനാര് നിറച്ചതുമായിരുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6456]
നബി -ﷺ- ഉറങ്ങാൻ ഉപയോഗിച്ചിരുന്ന വിരിപ്പ് ഊറക്കിട്ട തോൽ (തുകൽ) കൊണ്ട് നിർമ്മിച്ചതായിരുന്നുവെന്നും, അതിനുള്ളിൽ ഈന്തപ്പനയുടെ നാരായിരുന്നു നിറച്ചിരുന്നതെന്നും മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. അവിടുന്ന് ചാരിയിരിക്കാറുണ്ടായിരുന്ന തലയിണയും അപ്രകാരം തന്നെയായിരുന്നു.