عن عبد الله بن مسعود رضي الله عنه قال: سألت رسول الله صلى الله عليه وسلم أيُّ الذنب أعظم؟ قال: «أن تجعل لله نِدًّا، وهو خَلَقَكَ» قلت: ثم أَيُّ؟ قال: «ثم أن تقتل ولدك خَشْيَةَ أن يأكل معك» قلت: ثم أَيُّ؟ قال: «ثم أن تُزَانِي حَلِيْلَةَ جَارِكَ».
[صحيح] - [متفق عليه]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏത് തിന്മയാണ് ഏറ്റവും ഗുരുതരം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചിരിക്കുന്നത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്." ഞാൻ ചോദിച്ചു: "ശേഷം ഏതാണ്?" നബി -ﷺ- പറഞ്ഞു: "നിന്നോടൊപ്പം (ഭക്ഷണം) കഴിക്കുമെന്ന ഭയത്താൽ നിൻ്റെ കുഞ്ഞിനെ കൊലപ്പെടുത്തലാണ്." ഞാൻ ചോദിച്ചു: "ശേഷം ഏതാണ്?" നബി -ﷺ- പറഞ്ഞു: "നിൻ്റെ അയൽവാസിയുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെടലാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യോട് സ്വഹാബികൾ ഏറ്റവും ഗുരുതരമായ തിന്മകളെ കുറിച്ച് ചോദിക്കുന്നു. ഏറ്റവും ഗുരുതരമായ തിന്മയായ വലിയ ശിർക്കിനെ കുറിച്ച് നബി -ﷺ- അവരെ അറിയിക്കുന്നു. അല്ലാഹുവിനോട് ഖേദിച്ചു മടങ്ങിയാലല്ലാതെ അവൻ ഒരിക്കലും പൊറുത്തു നൽകാത്ത തിന്മയാണ് ശിർക്ക്. ആ തിന്മ ചെയ്തു കൊണ്ടിരിക്കെയാണ് ഒരാൾ മരണപ്പെടുന്നതെങ്കിൽ അവൻ നരകത്തിൽ ശാശ്വതനാണ്. പിന്നീട് തൻ്റെ സന്താനം തന്നോടൊപ്പം ഭക്ഷിക്കുമല്ലോ എന്ന ഭയത്താൽ കുഞ്ഞിനെ കൊലപ്പെടുത്തലാണ്. ഗുരുതരമായ തിന്മകളിൽ രണ്ടാം സ്ഥാനത്തുള്ളത് അന്യായമായി ഒരാളെ വധിക്കുക എന്നതാണല്ലോ? കൊലപാതകിയോട് കുടുംബബന്ധമുള്ളവനെയാണ് കൊന്നതെങ്കിൽ അതിൻ്റെ ഗൗരവം വീണ്ടും വർദ്ധിക്കും. എന്നാൽ കൊലപാതകിയുടെ സംരക്ഷണയിൽ ഏൽപ്പിക്കപ്പെട്ട വ്യക്തിയെ, അല്ലാഹു നൽകുന്ന ഉപജീവനത്തിൽ നിന്ന് തടയുന്നതിന് വേണ്ടിയാണ് കൊലപ്പെടുത്തിയതെങ്കിൽ അതിൻ്റെ ഗൗരവം വീണ്ടും വർദ്ധിക്കുന്നതാണ്. അടുത്ത തിന്മ തൻ്റെ അയൽവാസിയുടെ ഭാര്യയുമായി വ്യഭിചരിക്കലാണ്. വൻപാപങ്ങളിൽ മൂന്നാമത്തേത് വ്യഭിചാരമാണല്ലോ? എന്നാൽ നന്മയിൽ വർത്തിക്കണമെന്നും ഏറ്റവും ഉത്തമമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും പ്രത്യേകം ഉപദേശിക്കപ്പെട്ട അയൽവാസിയുടെ ഭാര്യയുമായാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതെങ്കിൽ ആ പാപത്തിൻ്റെ ഗൗരവം വീണ്ടും വർദ്ധിക്കുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * തിന്മകളുടെ ഗൗരവം വ്യത്യസ്ത നിലവാരത്തിലാണ്. നന്മകളും അതു പോലെ തന്നെ; അതിൻ്റെ ശ്രേഷ്ഠതയിൽ ഏറ്റക്കുറച്ചിലുകളുണ്ട്.
  2. * ഏറ്റവും വലിയ തിന്മകൾ ഏതാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു. അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്ക്, ശേഷം അല്ലാഹു നിഷിദ്ധമാക്കിയ ജീവനെ അന്യായമായി വധിക്കുക എന്ന കൊലപാതകം., ശേഷം വ്യഭിചാരം.
കൂടുതൽ