عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«قَارِبُوا وَسَدِّدُوا، وَاعْلَمُوا أَنَّهُ لَنْ يَنْجُوَ أَحَدٌ مِنْكُمْ بِعَمَلِهِ» قَالُوا: يَا رَسُولَ اللهِ وَلَا أَنْتَ؟ قَالَ: «وَلَا أَنَا، إِلَّا أَنْ يَتَغَمَّدَنِيَ اللهُ بِرَحْمَةٍ مِنْهُ وَفَضْلٍ».
[صحيح] - [متفق عليه] - [صحيح مسلم: 2816]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങൾ (ശരിയോട്) അടുത്തെത്തുകയും, നേരെ നിലകൊള്ളുകയും ചെയ്യുക. അറിയുക! നിങ്ങളിലൊരാളും തൻ്റെ പ്രവർത്തനം കൊണ്ട് രക്ഷപ്പെടുകയില്ല." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കളും രക്ഷപ്പെടുകയില്ല?!" നബി -ﷺ- പറഞ്ഞു: "ഞാനും രക്ഷപ്പെടില്ല. അല്ലാഹു അവൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് എന്നെ മൂടിയാലല്ലാതെ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2816]
സ്വഹാബികളോട് നന്മകൾ പ്രവർത്തിക്കാനും, സാധ്യമാകുന്നിടത്തോളം അല്ലാഹുവിനെ സൂക്ഷിക്കാനും, അതിൽ അതിരുകവിച്ചിലോ അലസതയോ ബാധിക്കാതിരിക്കാനും, തങ്ങളുടെ പ്രവർത്തനത്തിൽ അല്ലാഹുവിനുള്ള നിഷ്കളങ്കമായ ഉദ്ദേശ്യവും (ഇഖ്ലാസ്) നബി -ﷺ- യുടെ സുന്നത്ത് പിൻപറ്റുക എന്നതും ലക്ഷ്യം വെക്കുവാനും നബി -ﷺ- പ്രോത്സാഹനം നൽകുന്നു. എങ്കിലേ അവരുടെ പ്രവർത്തനങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുകയും, അവർക്ക് മേൽ അല്ലാഹുവിൻ്റെ കാരുണ്യം വർഷിക്കപ്പെടുകയുമുള്ളൂ.
ഒരാളുടെയും പ്രവർത്തനങ്ങൾ അയാളെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുകയില്ല എന്നും, മറിച്ച് അതിന് ഏതൊരു വ്യക്തിക്കും അല്ലാഹുവിൽ നിന്നുള്ള കാരുണ്യത്തിൻ്റെ ആവശ്യമുണ്ട് എന്നും നബി -ﷺ- അവരെ അറിയിച്ചു.
സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ കാര്യവും അപ്രകാരം തന്നെയാണോ?! ഉന്നതമായ സ്ഥാനമുള്ളവരായിട്ടും അങ്ങയുടെ പ്രവർത്തനങ്ങൾ അങ്ങയെ രക്ഷപ്പെടുത്തുകയില്ലേ?!
അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ കാര്യം പോലും അങ്ങനെയാണ്. അല്ലാഹു അവൻ്റെ ഔദാര്യവും കാരുണ്യവും കൊണ്ട് എന്നെ മറച്ചു പിടിച്ചാലല്ലാതെ."