عَنْ أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا يَسْتُرُ عَبْدٌ عَبْدًا فِي الدُّنْيَا إِلَّا سَتَرَهُ اللهُ يَوْمَ الْقِيَامَةِ».
[صحيح] - [رواه مسلم] - [صحيح مسلم: 2590]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഇഹലോകത്ത് ഒരാൾ മറ്റൊരാളെ മറച്ചു പിടിച്ചാൽ അല്ലാഹു പരലോകത്ത് അവനെയും മറച്ചു പിടിക്കാതിരിക്കില്ല."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2590]
തൻ്റെ മുസ്‌ലിമായ സഹോദരൻ്റെ എന്തെങ്കിലും കാര്യം ഒരാൾ മറച്ചു പിടിക്കുകയാണെങ്കിൽ പരലോകത്ത് അല്ലാഹു അവന് മറ നൽകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം പ്രവർത്തനങ്ങൾക്ക് അവയുടെ ഇനവും തരവും പോലെത്തന്നെയാണ് പ്രതിഫലമുണ്ടായിരിക്കുക. അല്ലാഹു ഒരാൾക്ക് മറ നൽകുക എന്നതിൻ്റെ ഉദ്ദേശ്യം അവൻ്റെ തിന്മകളും കുറവുകളും അല്ലാഹു മറച്ചു പിടിക്കുകയും, മഹ്ശറിൽ (പരലോക മഹാസഭ) ഒരുമിച്ചു കൂടുന്നവർക്കിടയിൽ അത് പരസ്യമാക്കാതിരിക്കുകയും ചെയ്യും എന്നാണ്. അവൻ്റെ തിന്മകളെ വിചാരണ ചെയ്യാതെ വിടുകയും അവനോട് അവയെ കുറിച്ച് പറയാതെയും അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ് എന്ന അർഥവും ഇവിടെ ഉദ്ദേശിക്കപ്പെടാവുന്നതാണ്.