عَنْ أَنَسِ بْنِ مَالِكٍ رَضيَ اللهُ عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ:
«اللهُمَّ لَا عَيْشَ إِلَّا عَيْشُ الْآخِرَهْ، فَاغْفِرْ لِلْأَنْصَارِ وَالْمُهَاجِرَهْ».
[صحيح] - [متفق عليه] - [صحيح مسلم: 1805]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവേ, പരലോക ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ല. അൻസ്വാരികൾക്കും മുഹാജിറുകൾക്കും നീ പൊറുത്തു നൽകണേ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1805]
അല്ലാഹുവിൻ്റെ തൃപ്തിയിലും കാരുണ്യത്തിലും സ്വർഗത്തിലും കഴിഞ്ഞു കൂടാൻ സാധിക്കുന്ന പാരത്രിക ജീവിതമല്ലാതെ യഥാർത്ഥ ജീവിതമില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഐഹിക ജീവിതം അവസാനിക്കുന്നതാണ്. പാരത്രിക ജീവിതമാകട്ടെ, എന്നെന്നേക്കുമുള്ളതാണ്. അതോടൊപ്പം, നബി -ﷺ- അൻസ്വാരികൾക്കും മുഹാജിറുകൾക്കും പൊറുത്തു നൽകാനും അവർക്ക് ആദരവ് നൽകാനും അവരെ നന്മയിലേക്ക് നയിക്കാനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. മക്കയിൽ നിന്ന് പാലായനം ചെയ്തെത്തിയ നബി -ﷺ- യെയും ഒപ്പമുള്ള മുസ്‌ലിംകളെയും സ്വീകരിക്കുകയും അവർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും തങ്ങളുടെ സമ്പത്തിൽ നിന്ന് അവർക്ക് വീതിച്ചു നൽകുകയും ചെയ്തവരാണ് അൻസ്വാരികൾ. തങ്ങളുടെ നാടും സമ്പത്തും അല്ലാഹുവിൻ്റെ ഔദാര്യവും തൃപ്തിയും മാത്രം ഉദ്ദേശിച്ചു കൊണ്ട് ഉപേക്ഷിച്ചു പോന്നവരാണ് മുഹാജിറുകൾ.