عَنْ جَابِرٍ رضي الله عنه قَالَ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَبْلَ وَفَاتِهِ بِثَلَاثٍ يَقُولُ:
«لَا يَمُوتَنَّ أَحَدُكُمْ إِلَّا وَهُوَ يُحْسِنُ بِاللهِ الظَّنَّ».
[صحيح] - [رواه مسلم] - [صحيح مسلم: 2877]
المزيــد ...
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- അവിടുത്തെ വഫാത്തിന് (മരണത്തിന്) മൂന്ന് ദിവസം മുൻപ്
ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു:
"അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരിച്ചു പോകരുത്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2877]
അല്ലാഹുവിനെ കുറിച്ച് നല്ലത് വിചാരിക്കുന്നവനായി കൊണ്ടല്ലാതെ ഒരാളും മരണം വരിക്കരുതെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. അല്ലാഹു എന്നോട് കരുണ കാണിക്കുമെന്നും എനിക്ക് പൊറുത്തു തരുമെന്നുമുള്ള പ്രതീക്ഷയാണ് മരണത്തിൻ്റെ വേളയിൽ (ഭയത്തേക്കാൾ) അധികരിപ്പിക്കേണ്ടത്. കാരണം അല്ലാഹുവിനെ കുറിച്ചുള്ള പേടി പ്രവർത്തനങ്ങൾ നന്നാക്കാൻ പ്രേരിപ്പിക്കുന്ന കാര്യമാണ്. എന്നാൽ മരണാസന്നനായ ഒരു വ്യക്തിക്ക് പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരം ഇനിയില്ല. അതിനാൽ പ്രസ്തുത സന്ദർഭത്തിൽ പ്രതീക്ഷയുടെ ഭാഗമാണ് കൂടുതൽ അധികരിപ്പിക്കേണ്ടത്.