عن عبد الله بن عمر -رضي الله عنهما- عن النبي -صلى الله عليه وسلم-قال: «من تَشبَّه بقوم, فهو منهم».
[حسن.] - [رواه أبو داود وأحمد.]
المزيــد ...

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്."
[ഹസൻ] - [അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്]

വിശദീകരണം

എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതുവായ വാക്കാണ് ഈ ഹദീഥിൽ പ്രയോഗിച്ചിരിക്കുന്നത്. ആരെങ്കിലും സച്ചരിതരായ ജനങ്ങളോട് സാദൃശ്യം പുലർത്തിയാൽ അവൻ അവരോടൊപ്പം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതാണ്. ആരെങ്കിലും അല്ലാഹുവിനെ നിഷേധിച്ച (അമുസ്ലിംകളോടോ), അതല്ലെങ്കിൽ മ്ലേഛതകൾ പ്രവർത്തിക്കുന്നവരോടോ സദൃശ്യരായാൽ അവൻ അവരുടെ മാർഗത്തിലും അതേ വഴിയിലുമാണുള്ളത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി
വിവർത്തനം പ്രദർശിപ്പിക്കുക
1: * അല്ലാഹുവിനെ നിഷേധിച്ചവരോട് സാദൃശ്യപ്പെടുന്നതിൽ നിന്നുള്ള താക്കീത്.
2: * സച്ചരിതരായ ജനങ്ങളോട് സാദൃശ്യപ്പെടാനുള്ള പ്രോത്സാഹനം.
3: * മാർഗങ്ങൾക്ക് ലക്ഷ്യങ്ങളുടെ അതേ വിധിയാണുണ്ടായിരിക്കുക. പ്രകടരൂപങ്ങളിൽ സാദൃശ്യം പുലർത്തുന്നത് ഹൃദയത്തിനുള്ളിൽ അതിനോട് സ്നേഹം ജനിപ്പിക്കുന്നതാണ്.
4: * മറ്റുള്ളവരോട് സദൃശ്യമാവുക എന്നതിൽ ഉൾപ്പെടുന്ന വിഷയങ്ങൾ വിശദമായി എണ്ണിപ്പറയുക സാധ്യമല്ല. കാരണം ഏതു കാര്യത്തിലാണ് സദൃശ്യപ്പെട്ടിരിക്കുന്നത് എന്നതിൻ്റെയും, അതിലൂടെ സംഭവിക്കുന്ന ഉപദ്രവങ്ങളുടെയും അടിസ്ഥാനത്തിൽ അതിൽ മാറ്റങ്ങൾ സംഭവിക്കുന്നതാണ്. പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ. അതിനാൽ ഇതിൽ ഉൾപ്പെടുന്ന ഓരോ വിഷയങ്ങളും പ്രത്യേകം പ്രത്യേകം മതത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയാണ് വേണ്ടത്.
5: * (അല്ലാഹുവിനെ) നിഷേധിച്ച അമുസ്ലിംകളോട് സദൃശ്യപ്പെടരുത് എന്ന വിലക്ക് അവരുടെ മതകാര്യങ്ങൾക്കും, അവർക്ക് മാത്രം പ്രത്യേകമായ അവരുടെ ആചാരങ്ങൾക്കും മാത്രം ബാധകമാണ്. എന്നാൽ അത്തരം കാര്യങ്ങളിൽ ഉൾപ്പെടാത്ത വിഷയങ്ങൾ - ഉദാഹരണത്തിന് ഏതെങ്കിലും നിർമ്മാണരീതികൾ പഠിക്കുന്നതോ, മറ്റോ ഒന്നും - ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല.