عن أبي هريرة رضي الله عنه مرفوعاً: «ليس الشديد بالصُّرَعة، إنما الشديد الذي يملك نفسه عند الغضب».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശക്തവാനെന്നാൽ മല്ലയുദ്ധത്തിൽ മറിച്ചിടുന്നവനല്ല. കോപത്തിൻ്റെ സന്ദർഭത്തിൽ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ ശക്തവാൻ."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

* യഥാർത്ഥ ശക്തിയെന്നത് പേശികളുടെയും ശരീരത്തിൻ്റെയും ശക്തിയല്ല. ശക്തിയുള്ളവരെ എപ്പോഴും മലർത്തിയടിക്കുന്നവനുമല്ല യഥാർത്ഥ ശക്തൻ. യഥാർത്ഥ ശക്തവാനെന്നാൽ കോപം ശക്തമാകുമ്പോൾ തൻ്റെ സ്വന്തത്തിനോട് എതിരിടുകയും, അതിനെ കൈപ്പിടിയിലൊതുക്കുകയും ചെയ്യുന്നവനാണ്. കാരണം തൻ്റെ സ്വന്തത്തെ നിയ്രന്ത്രിക്കാനുള്ള അവൻ്റെ ശേഷിയും, പിശാചിനെ പരാജയപ്പെടുത്താനുള്ള അവൻ്റെ ശക്തിയുമാണ് അതിലൂടെ വ്യക്തമാകുന്നത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ക്ഷമയുടെയും സഹനത്തിൻ്റെയും ശ്രേഷ്ഠത. വിശ്വാസികളെ കുറിച്ച് അല്ലാഹു പറഞ്ഞത് നോക്കൂ: "അവർ കോപം വന്നാൽ പൊറുത്തു കൊടുക്കുന്നവരാണ്." (ശൂറാ: 37)
  2. * ശത്രുവിനോട് പോരടിക്കുക എന്നതിനേക്കാൾ കഠിനമാണ് കോപമിരമ്പുന്ന വേളയിൽ സ്വന്തത്തെ പിടിച്ചു വെക്കുക എന്നത്.
  3. * ജാഹിലിയ്യ കാലഘട്ടത്തിലെ ശക്തിയെ കുറിച്ച സങ്കൽപ്പങ്ങളെ മനോഹരമായ ഇസ്ലാമിക വ്യക്തിത്വം പടുത്തുയർത്തുന്ന മാന്യമായ സ്വഭാവഗുണങ്ങളിലേക്ക് ഇസ്ലാം പരിവർത്തിപ്പിക്കുന്നു. ജനങ്ങളിൽ ഏറ്റവും ശക്തിയുള്ളവർ തൻ്റെ സ്വന്തത്തിൻ്റെ കടിഞ്ഞാൺ കൈപ്പിടിയിലൊതുക്കുകയും, ദേഹേഛകളിൽ നിന്ന് അതിനെ മുറിച്ചു മാറ്റുകയും ചെയ്തവനാണ്.
  4. * കോപത്തിൽ നിന്ന് അകന്നു നിൽക്കുക എന്നത് നിർബന്ധമാകുന്നു. കാരണം അതിൽ ശാരീരികവും മാനസികവും സാമൂഹികവുമായ അനേകം ഉപദ്രവങ്ങളുണ്ട്.
  5. * കോപം മാനുഷിക ഗുണങ്ങളിലൊന്നാണ്. പല വഴികളിലൂടെ അതിനെ നീക്കാൻ സാധിക്കും. സ്വന്തം മനസ്സിനെ കൈപ്പിടിയിലൊതുക്കുക എന്നത് അതിലൊരു മാർഗമാണ്.
കൂടുതൽ