عن أبي ذر الغفاري رضي الله عنه مرفوعاً: «لا تَحْقِرَنَّ من المعروف شيئا، ولو أن تَلْقَى أخاك بوجه طَلْق».
[صحيح] - [رواه مسلم]
المزيــد ...

അബൂ ദർ അൽ-ഗിഫാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നന്മയിൽ ഒന്നിനെയും നീ നിസ്സാരമാക്കരുത്. നിൻ്റെ സഹോദരനെ സുസ്മേരവദനനായി കണ്ടുമുട്ടുക എന്നത് പോലും."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

പരസ്പരം കണ്ടുമുട്ടുമ്പോൾ മുഖപ്രസന്നത സൂക്ഷിക്കുക എന്നത് സുന്നത്താണെന്ന് ഈ ഹദീഥ് പഠിപ്പിക്കുന്നു. അതിനാൽ തൻ്റെ സഹോദരനായ മുസ്ലിമിന് സൗഹൃദം നൽകുന്നതിലും, അവന് സന്തോഷം പകരുന്നതിലും ഓരോരുത്തരും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അത് നിസ്സാരമായി കാണാവുന്ന ഒരു കാര്യമല്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * മുസ്ലിംകൾ പരസ്പരം സ്നേഹം വെച്ചു പുലർത്തുകയും ഇഷ്ടം കാത്തു സൂക്ഷിക്കുകയും ചെയ്യണമെന്ന കൽപ്പന. പ്രസന്നവദനരായും പുഞ്ചിരിയോടെയും സന്തോഷത്തോടെയുമാണ് അവർ പരസ്പരം കണ്ടുമുട്ടേണ്ടത്.
  2. * ഇസ്ലാമിൻ്റെ പൂർണ്ണതയും സമൂലതയും. മുസ്ലിംകൾക്ക് നന്മയേകുന്നതും, അവരുടെ ഐക്യം നിലനിർത്തുന്നതുമായ എല്ലാ നിർദേശങ്ങളും ഈ മതത്തിലുണ്ട്.
  3. * നന്മ പ്രവർത്തിക്കുന്നതിൽ കാണിക്കേണ്ട പരിശ്രമവും ശ്രദ്ധയും. പ്രത്യേകിച്ച് മറ്റുള്ളവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. അതോടൊപ്പം ഒരു നന്മയെയും നിസ്സാരമായി കാണാതിരിക്കാനും അവൻ ശ്രദ്ധിക്കേണ്ടതുണ്ട്.
  4. * മുസ്ലിംകളിൽ സന്തോഷം നിറക്കുക എന്നത് സുന്നത്താണ്. പരസ്പരം സ്നേഹബന്ധം നിലനിർത്തുക എന്നത് അതിലൂടെ സാധ്യമാകുന്നു.
കൂടുതൽ