عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ اللَّهَ تَجَاوَزَ عَنْ أُمَّتِي مَا حَدَّثَتْ بِهِ أَنْفُسَهَا، مَا لَمْ تَعْمَلْ أَوْ تَتَكَلَّمْ».
[صحيح] - [متفق عليه] - [صحيح البخاري: 5269]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാത്തിടത്തോളം, തങ്ങളുടെ മനസ്സ് തങ്ങളോട് മന്ത്രിക്കുന്ന കാര്യങ്ങള്‍ എൻ്റെ ഉമ്മത്തിന് അല്ലാഹു വിട്ടുപൊറുത്തു നൽകിയിരിക്കുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5269]
മുസ്‌ലിമായ ഒരു മനുഷ്യൻ തൻ്റെ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അവൻ പ്രവർത്തിക്കുകയോ പുറത്തേക്ക് പറയുകയോ ചെയ്യാത്തിടത്തോളം അല്ലാഹു അവരെ ശിക്ഷിക്കുകയില്ല എന്നും, അവരുടെ മേലുള്ള പ്രയാസം അല്ലാഹു നീക്കിയിരിക്കുന്നു എന്നും, അവർക്കവൻ വിട്ടുപൊറുത്തു നൽകിയിരിക്കുന്നെന്നും നബി -ﷺ- അറിയിക്കുന്നു. മുഹമ്മദ് നബി -ﷺ- യുടെ ഉമ്മത്തിന് അല്ലാഹു നൽകിയ ഇളവുകളിലൊന്നാണിത്. അവരുടെ ചിന്തയിൽ വന്നുപോയതോ മനസ്സിൽ മിന്നിമറഞ്ഞതോ ആയ ഒരു കാര്യം -അവരുടെ ഹൃദയത്തിൽ വേരുറക്കുകയോ ഉറപ്പാവുകയോ ചെയ്യാത്തിടത്തോളം- അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. എന്നാൽ ഹൃദയത്തിൽ ഉറച്ചു പോയ കാര്യങ്ങൾക്ക് -അഹങ്കാരവും പൊങ്ങച്ചവും കാപട്യവും പോലുള്ളവക്ക്- ശിക്ഷിക്കപ്പെടുന്നതാണ്. അതല്ലെങ്കിൽ മനസ്സിൽ ചിന്തിച്ച തിന്മ പ്രവർത്തിക്കുകയോ നാവ് കൊണ്ട് പറയുകയോ ചെയ്താലും അവൻ ശിക്ഷിക്കപ്പെടുന്നതാണ്.