+ -

عَنْ أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ كَانَتْ لَهُ امْرَأَتَانِ فَمَالَ إِلَى إِحْدَاهُمَا، جَاءَ يَوْمَ الْقِيَامَةِ وَشِقُّهُ مَائِلٌ».

[صحيح] - [رواه أبو داود والترمذي والنسائي وابن ماجه وأحمد] - [سنن أبي داود: 2133]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആർക്കെങ്കിലും രണ്ട് ഭാര്യമാർ ഉണ്ടാവുകയും അവരിൽ ഒരുവളിലേക്ക് മാത്രം അവൻ ചായുകയും ചെയ്താൽ തൻ്റെ ഒരുഭാഗം ചെരിഞ്ഞവനായാണ് അന്ത്യനാളിൽ അവൻ ഹാജറാക്കപ്പെടുക."

[സ്വഹീഹ്] - - [سنن أبي داود - 2133]

വിശദീകരണം

ഒരാൾക്ക് ഒന്നിലധികം ഭാര്യമാർ ഉണ്ടായിരിക്കുകയും, തൻ്റെ ഭാര്യമാരോട് തനിക്ക് സാധ്യമായ മേഖലകളിൽ അവൻ നീതി പുലർത്താതിരിക്കുകയും ചെയ്താൽ അതിനുള്ള ശിക്ഷയായി അന്ത്യനാളിൽ ശരീരത്തിൻ്റെ ഒരു ഭാഗം ചെരിഞ്ഞ നിലയിലായിരിക്കും അവൻ വന്നെത്തുക എന്ന് നബി -ﷺ- അറിയിക്കുന്നു. ഭാര്യമാർക്കിടയിൽ ചെലവ് ചെയ്യുന്നതിലും, താമസം, വസ്ത്രം തുടങ്ങിയവ നൽകുന്നതിലും, രാത്രികൾ ഒപ്പം ചെലവഴിക്കുന്നതിലുമെല്ലാം നീതി പുലർത്താതിരിക്കുന്നത് ഈ പറഞ്ഞതിൻ്റെ ഉദാഹരണങ്ങളിൽ പെട്ടതാണ്. തൻ്റെ ഇണകളോടുള്ള പെരുമാറ്റത്തിൽ ഒരു വശത്തേക്ക് ചെരിഞ്ഞു നിന്നതിനുള്ള ശിക്ഷയായാണ് അവൻ അന്ത്യനാളിൽ ചെരിഞ്ഞ രൂപത്തിൽ വന്നെത്തുന്നത്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ അവരുടെ കാര്യത്തിൽ നീതിപൂർവ്വം വീതം വെക്കുക എന്നത് ഭർത്താക്കന്മാരുടെ മേൽ നിർബന്ധമാണ്. ഭാര്യമാരിൽ ഒരാളിലേക്ക് ചാഞ്ഞു പോകുക എന്നത് അവൻ്റെ മേൽ നിഷിദ്ധവുമാണ്. നീതിപൂർവ്വം വിഹിതം വെക്കാൻ കഴിയുന്ന കാര്യങ്ങളായ ചെലവിനു നൽകൽ, രാത്രി ഒപ്പമുണ്ടാകൽ, പെരുമാറ്റം നന്നാക്കൽ പോലുള്ള കാര്യങ്ങളിലാണ് ഇത് ശ്രദ്ധിക്കേണ്ടത്.
  2. മനുഷ്യന് നീതിപൂർവ്വം വിഹിതം വെക്കാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രമേ തുല്യത പുലർത്തൽ നിർബന്ധമുള്ളൂ. എന്നാൽ ഹൃദയത്തിൽ സംഭവിക്കുന്ന സ്നേഹവും ചായ്‌വുമെല്ലാം ഒരാൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന കാര്യമല്ല. അത് ഈ ഹദീഥിൻ്റെ പരിധിയിൽ ഉൾപ്പെടുകയുമില്ല. ഖുർആനിൽ ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടാണ് അല്ലാഹു പറഞ്ഞത്: "നിങ്ങൾ എത്ര പരിശ്രമിച്ചാലും (നിങ്ങളുടെ) സ്ത്രീകൾക്കിടയിൽ നീതി പുലർത്താൻ നിങ്ങൾക്ക് സാധ്യമല്ല." (നിസാഅ്: 129)
  3. പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പ്രതിഫലമായിരിക്കും പരലോകത്ത് നൽകപ്പെടുക. തൻ്റെ ഒരു ഭാര്യയിൽ നിന്ന് അകലം പുലർത്തി കൊണ്ട് മറ്റൊരുവളിലേക്ക് ചായ്‌വു കാണിച്ച വ്യക്തി അന്ത്യനാളിൽ ശരീരത്തിൻ്റെ ഒരു ഭാഗം ചെരിഞ്ഞു കൊണ്ടുവരുന്നതാണ് എന്ന ഹദീഥിലെ വിവരണം ഈ പറഞ്ഞതിൻ്റെ സാക്ഷ്യങ്ങളിൽ പെട്ടതാണ്.
  4. മനുഷ്യർക്കുള്ള അവകാശങ്ങൾ ഏറെ ഗൗരവമുള്ളതാണ്. അക്കാര്യത്തിൽ (അല്ലാഹുവിങ്കൽ) യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാകുന്നതല്ല. കാരണം ഇത്തരം അവകാശങ്ങൾ പൂർണ്ണമായി നൽകപ്പെടുകയും തീർത്തു കൊടുക്കുകയും ചെയ്യേണ്ടതുണ്ട് എന്ന അടിത്തറയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
  5. ഭാര്യമാർക്കിടയിൽ നീതി പാലിക്കാൻ സാധ്യമല്ല എന്ന് ഭയക്കുന്നുണ്ടെങ്കിൽ ഒരു ഭാര്യയിൽ ഒതുങ്ങുക എന്നതാണ് നല്ലത്. ദീനിൽ ഒരു കുറവ് സംഭവിക്കാതിരിക്കാൻ അതാണ് ഏറ്റവും അനുയോജ്യം. അല്ലാഹു പറഞ്ഞുവല്ലോ? "നിങ്ങൾക്ക് നീതി പാലിക്കാൻ കഴിയില്ലെന്ന് ഭയക്കുന്നെങ്കിൽ ഒരുവളെ മാത്രം (വിവാഹം കഴിക്കുക)." (നിസാഅ്: 3)
കൂടുതൽ