عَنْ إِيَاسِ بْنِ عَبْدِ اللَّهِ بْنِ أَبِي ذُبَابٍ رَضيَ اللهُ عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا تَضْرِبُوا إِمَاءَ اللَّهِ» فَجَاءَ عُمَرُ إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: ذَئِرْنَ النِّسَاءُ عَلَى أَزْوَاجِهِنَّ، فَرَخَّصَ فِي ضَرْبِهِنَّ، فَأَطَافَ بِآلِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نِسَاءٌ كَثِيرٌ يَشْكُونَ أَزْوَاجَهُنَّ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَقَدْ طَافَ بِآلِ مُحَمَّدٍ نِسَاءٌ كَثِيرٌ يَشْكُونَ أَزْوَاجَهُنَّ، لَيْسَ أُولَئِكَ بِخِيَارِكُمْ».
[صحيح] - [رواه أبو داود وابن ماجه] - [سنن أبي داود: 2146]
المزيــد ...
ഇയാസു ബ്നു അബ്ദില്ല ബിൻ അബീദുബാബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവിന്റെ അടിയാത്തികളെ നിങ്ങൾ അടിക്കരുത്." അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്തുവന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്കെതിരെ ധിക്കാരം കാണിക്കുന്നു." അപ്പോൾ അവിടുന്ന് അവരെ അടിക്കാൻ അനുവാദം നൽകി. അങ്ങനെ നബി -ﷺ- യുടെ കുടുംബത്തിന്റെ അടുത്ത് നിരവധി സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതികളുമായി വന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "മുഹമ്മദിന്റെ -ﷺ- കുടുംബത്തിന്റെ അടുത്ത് ധാരാളം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതി അറിയിച്ചിരിക്കുന്നു; അവർ നിങ്ങളിലെ ഉൽകൃഷ്ഠരല്ല."
[സ്വഹീഹ്] - [رواه أبو داود وابن ماجه] - [سنن أبي داود - 2146]
നബി -ﷺ- ഭാര്യമാരെ അടിക്കുന്നത് വിലക്കി. അപ്പോൾ ഉമറുബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകൾ ഭർത്താക്കന്മാരോട് ധിക്കാരം കാണിക്കാൻ തുടങ്ങുകയും, അവരുടെ സ്വഭാവം മോശമാവുകയും ചെയ്തിരിക്കുന്നു." അപ്പോൾ നബി -ﷺ- അവരെ അടിക്കാൻ അനുവാദം നൽകി, എന്നാൽ അത് പരുക്കുണ്ടാക്കാത്ത അടിയായിരിക്കണം. ഭർത്താവിന്റെ അവകാശം നിർവഹിക്കുന്നതിൽ അവർ വിസമ്മതിക്കുകയോ അനുസരണക്കേട് കാണിക്കുകയോ ചെയ്യുന്നത് പോലുള്ള കാരണങ്ങളുണ്ടെങ്കിൽ മാത്രമാണ് അവളെ അടിക്കാൻ അനുവാദമുണ്ടായിരുന്നത്. അതിനുശേഷം നിരവധി സ്ത്രീകൾ നബി -ﷺ- യുടെ ഭാര്യമാരുടെ അടുത്ത് തങ്ങളുടെ ഭർത്താക്കന്മാർ ശക്തിയായി അടിക്കുന്നതിനെ കുറിച്ചും, നബി -ﷺ- അവർക്ക് നൽകിയ ഈ ഇളവ് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും പരാതിയുമായി വന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "തങ്ങളുടെ ഭാര്യമാരെ ശക്തിയായി മർദ്ദിക്കുന്ന ഈ പുരുഷന്മാർ നിങ്ങളുടെ കൂട്ടത്തിലെ ഉൽകൃഷ്ടരല്ല."