عن أسامة بن زيد رضي الله عنهما عن النبي صلى الله عليه وسلم قال:
«مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ».
[صحيح] - [متفق عليه] - [صحيح البخاري: 5096]
المزيــد ...
ഉസാമഃ ബിൻ സൈദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഉപദ്രവമുണ്ടാക്കുന്ന മറ്റൊരു പരീക്ഷണവും എനിക്ക് ശേഷം ഞാൻ വിട്ടേച്ചു പോകുന്നില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5096]
സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് പരീക്ഷണവും കുഴപ്പവുമുണ്ടാക്കുന്ന മറ്റൊരു കാര്യവും താൻ വിട്ടേച്ചു പോകുന്നില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. ചിലപ്പോൾ തൻ്റെ കുടുംബത്തിലുള്ള സ്ത്രീകളിൽ നിന്നായിരിക്കാം ഈ പരീക്ഷണം വന്നെത്തുക; അല്ലാഹുവിൻ്റെ കൽപ്പനക്ക് വിരുദ്ധമായി അവളെ അനുസരിക്കുന്നതിലൂടെയായിരിക്കും അത്. അന്യസ്ത്രീകളാണെങ്കിൽ അവരുമായി കൂടിക്കലരലും അവരോടൊപ്പം തനിച്ചാകലും അത് മൂലമുണ്ടാവുന്ന കുഴപ്പങ്ങളും.