عَنْ ابْنِ عُمَرَ رَضيَ اللهُ عنهُما أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَيْءٌ يُوصِي فِيهِ، يَبِيتُ ثَلَاثَ لَيَالٍ، إِلَّا وَوَصِيَّتُهُ عِنْدَهُ مَكْتُوبَةٌ»، قَالَ عَبْدُ اللهِ بْنُ عُمَرَ رضي الله عنهما: «مَا مَرَّتْ عَلَيَّ لَيْلَةٌ مُنْذُ سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ ذَلِكَ إِلَّا وَعِنْدِي وَصِيَّتِي».
[صحيح] - [متفق عليه] - [صحيح مسلم: 1627]
المزيــد ...
അബ്ദുല്ലാഹിബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു:
"വസ്വിയ്യത്ത് (മരണാനന്തര നിർദേശം) പറയേണ്ട എന്തെങ്കിലുമൊന്ന് തൻ്റെ പക്കലുണ്ടായിട്ട് എഴുതപ്പെട്ട വസ്വിയ്യത്തില്ലാതെ മൂന്ന് രാത്രികൾ പിന്നിടുക എന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമല്ല." അബ്ദുല്ലാഹി ബ്നു ഉമർ
(رضي الله عنهما) പറയുന്നു: "നബി (ﷺ) അത് പറഞ്ഞതായി കേട്ടതിന് ശേഷം എൻ്റെ വസ്വിയ്യത്ത് അടുത്തില്ലാതെ ഒരു രാത്രി പോലും എനിക്ക് കഴിഞ്ഞു പോയിട്ടില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1627]
മരണശേഷം ഓർമ്മിപ്പിക്കേണ്ടതായ സാമ്പത്തികമോ ബാധ്യതകളുമായി ബന്ധപ്പെട്ടതോ ആയ എന്തെങ്കിലും കാര്യങ്ങൾ -അത് എത്ര കുറവാണെങ്കിലും- ഒരാൾക്കുണ്ടായിരിക്കുകയും, ശേഷം അക്കാര്യത്തിൽ ഒരു വസ്വിയ്യത്ത് രേഖപ്പെടുത്തി വെക്കാതെ അവൻ മൂന്ന് രാത്രികൾ കഴിഞ്ഞു പോവുകയും ചെയ്യുക എന്നത് ഒരു മുസ്‌ലിമായ വ്യക്തിക്ക് അനുയോജ്യമല്ല എന്ന് നബി (ﷺ) അറിയിക്കുന്നു. അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) പറഞ്ഞു: "നബി (ﷺ) ഇത് പറഞ്ഞു കേട്ടതിന് ശേഷം എൻ്റെ അടുക്കൽ രേഖപ്പെടുത്തിയ വസ്വിയ്യത്തില്ലാതെ ഒരു രാത്രി പോലും ഞാൻ കഴിച്ചു കൂട്ടിയിട്ടില്ല."